advertisement

Wayanad landslide|വയനാട് ദുരന്തം: 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ്

Last Updated:

സഹായം അഭ്യർത്ഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം കത്ത് എഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഹായധനം പ്രഖ്യാപിച്ചത്.

വയനാട്: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുരനരധിവാസ പ്രവർത്തനത്തിന് സഹായധനമായി ഉത്തർ പ്രദേശ് സർക്കാർ പത്തു കോടി രൂപ അനുവദിച്ചതായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് സഹായം അഭ്യർത്ഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം കത്ത് എഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഹായധനം പ്രഖ്യാപിച്ചത്.
അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ആന്ധ്രാപ്രദേശ് സർക്കാർ കൈമാറി. ദുരന്തം ഉണ്ടായ ഉടനെ കേരളത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹായം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തിൽ വീടും വസ്തുവകകളും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Wayanad landslide|വയനാട് ദുരന്തം: 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ്
Next Article
advertisement
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
  • കേരളത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു

  • കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിനും പരിരക്ഷ ലഭിക്കും

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി 8425 കോടി രൂപയുടെ സേവനം നല്‍കി

View All
advertisement