പഹൽഗാം ആക്രമണത്തിൽ ഭീകരവാദികൾ കൊലപ്പെടുത്തിയ ആദിൽ ഹുസൈന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി
- Published by:ASHLI
- news18-malayalam
Last Updated:
ഇത് തന്റെ ഭർത്താവിന്റെ ധീരതയോടുള്ള ഭരണകൂടത്തിന്റെ നന്ദിയുടെ പ്രതീകമാണെന്ന് ഭാര്യ പ്രതികരിച്ചു
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭാകരാക്രമണത്തിൽ തീവ്രവാദികളുമായുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട കുതിര സവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി. അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിലെ ഹപത്‌നാർ പ്രദേശത്തുള്ള ആദിൽ ഷായുടെ ഭാര്യ ഗുൽനാസ് അക്തറിന്റെ വീട്ടിൽ വെച്ചാണ് ജെകെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിയമന കത്ത് കൈമാറിയത്.
അനന്ത്നാഗിലെ ഫിഷറീസ് വകുപ്പിൽ ഗുൽനാസ് അക്തറിന് സ്ഥിരം ജോലി ലഭിച്ചു. ഇത് തന്റെ ഭർത്താവിന്റെ ധീരതയോടുള്ള ഭരണകൂടത്തിന്റെ നന്ദിയുടെ പ്രതീകമാണെന്ന് സിൻഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആദിൽ ഹുസൈന്റെ ധീരതയ്ക്ക് കുടുംബത്തിന് ജമ്മു കശ്മീർ സർക്കാർ ഇതിനകം സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് എൽജി പറഞ്ഞു.
"രക്തസാക്ഷി സയ്യിദ് ആദിൽ ഹുസൈന്റെ കുടുംബാംഗങ്ങളെ അനന്ത്‌നാഗിൽ വച്ച് കണ്ടു. അനുകമ്പയുടെ അടിസ്ഥാനത്തിൽ ഭാര്യ ശ്രീമതി ഗുൽനാസ് അക്തറിന് നിയമനക്കത്ത് കൈമാറി. ഏപ്രിൽ 22 ന് പഹൽഗാമിൽ വിനോദസഞ്ചാരികളെ സംരക്ഷിക്കുന്നതിനിടെ ജീവൻ ബലിയർപ്പിച്ച ആദിൽ എന്ന യോദ്ധാവിന്റെ ധീരതയിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു," സിൻഹ എക്‌സിനോട് പറഞ്ഞു.
advertisement
രക്തസാക്ഷി ആദിലിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകിയത് ഞങ്ങളുടെ അഗാധമായ നന്ദിയെ പ്രതീകപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്, കുടുംബത്തിന് കൃത്യമായ നടപടികളും തുടർ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ടെന്ന് സിൻഹ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Jammu and Kashmir
First Published :
June 14, 2025 8:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പഹൽഗാം ആക്രമണത്തിൽ ഭീകരവാദികൾ കൊലപ്പെടുത്തിയ ആദിൽ ഹുസൈന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി