റെയിൽവെയിൽ യമരാജൻ; ജീവനെടുക്കാനല്ല കൊടുക്കാനാണെന്നു മാത്രം
Last Updated:
പശ്ചിമ റെയിൽവെയാണ് ഇത്തരത്തിലൊരു യമരാജനെ അവതരിപ്പിച്ചിരിക്കുന്നത്.
മരണ ദേവനാണ് യമരാജൻ. ജീവൻ എടുക്കലാണ് പുള്ളിയുടെ പണിയെന്നും എല്ലാവർക്കുമറിയാം. എന്നാൽ ജീവൻ നൽകുന്ന യമരാജനുമുണ്ട്. ഈ യമരാജനെ കാണുന്നത് റെയിൽവെയിലാണെന്നു മാത്രം. പശ്ചിമ റെയിൽവെയാണ് ഇത്തരത്തിലൊരു യമരാജനെ അവതരിപ്പിച്ചിരിക്കുന്നത്.
അപകടകരമായി റെയിൽവെ പാളം മുറിച്ച് കടക്കുന്നവരെ പൊക്കുകയാണ് ഈ യമരാജന്റെ ജോലി. റെയിൽവെപ്പാളം മുറിച്ചു കടക്കുന്നവർക്കെതിരെ പിഴ ചുമത്തിയിട്ടും ബോധവത്കരണം നടത്തിയിട്ടും ഫലം കാണാതെ വന്നതോടെയാണ് സാക്ഷാൽ യമരാജനെ തന്നെ റെയിൽവെ രംഗത്തിറക്കിയത്.
നവംബർ ആറ് മുതലാണ് ഇത്തരത്തിലൊരു ക്യാംപയ്ൻ റെയിൽവെ ആരംഭിച്ചത്. യമരാജന്റെ വേഷം ധരിച്ച ഉദ്യോഗസ്ഥർ പാളം മുറിച്ച് കടക്കുകയും പാളത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നവരെ പൊക്കിയെടുത്ത് സുരക്ഷിതമായി പ്ലാറ്റ്ഫോമിലേക്കോ നടപ്പാതകളിലേക്കോ എത്തിക്കും.
advertisement
മുംബൈയിലെ തിരക്കേറിയ ലോക്കൽ പ്ലാറ്റ്ഫോമുകളായ അന്ധേരി, മലാദ് എന്നീ സ്റ്റേഷനുകളിലാണ് യമരാജൻ ചാർജ് എടുത്തിരിക്കുന്നത്. ഇവിടെ യാത്രക്കാർ തുടർച്ചയായി പാളം മുറിച്ചുകടക്കുകയും പാളത്തിലൂടെ യാത്ര ചെയ്യുകയും ചെയ്യാറുണ്ട്.
अनाधिकृत रूप से पटरी पार ना करें, यह जानलेवा हो सकता है ।
अगर आप अनाधिकृत तरीक़े से पटरी को पार करते हैं तो सामने यमराज खड़े हैं ।
मुंबई में पश्चिम रेलवे द्वारा आरपीएफ के साथ मिलकर 'यमराज' के कैरेक्टर के माध्यम से लोगों को जागरूक किया जा रहा है। pic.twitter.com/UM5O5OYQIR
— Ministry of Railways (@RailMinIndia) November 7, 2019
advertisement
റെയിൽവെ പൊലീസിലെ ഉദ്യോഗസ്ഥനാണ് യമരാജനായി വേഷംകെട്ടിയിരിക്കുന്നത്. പാളം മുറിച്ച് കടക്കുന്നതിന്റെയും പാളത്തിലൂടെ യാത്ര ചെയ്യുന്നതിന്റെയും അപകടത്തെ കുറിച്ച് ഇദ്ദേഹം ജനങ്ങളെ ബോധവത്കരിക്കും. പുതിയ ബോധവത്കരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
റെയിൽവെയും ഇതിന് മികച്ച പിന്തുണ നൽകുന്നുണ്ട്. യാത്രക്കാരുമായി പോകുന്ന യമരാജന്റെ ചിത്രങ്ങൾ റെയിൽവെ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2019 12:38 PM IST


