അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മുംബൈയ്ക്കെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് പത്ത് വിക്കറ്റ് ജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബയ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയിരുന്നു. ഇത് പിന്തുടര്‍ന്ന ഹൈദരാബാദ് 17 ഓവറില്‍ 151 റണ്‍സ് നേടിയാണ് വിജയിച്ചത്.
ഹൈദരാബാദിന് വേണ്ടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡേവിഡ് വാര്‍ണറിന്റെയും വൃദ്ധിമാന്‍ സാഹയുടെയും കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഡേവിഡ് വാര്‍ണര്‍ 58 പന്തില്‍ 85 റണ്‍സും വൃദ്ധിമാന്‍ സാഹ 45 പന്തില്‍ 58 റണ്‍സും നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.