ട്രെയിന്‍ ഗതാഗതം താറുമാറായി; 35 സര്‍വീസുകള്‍ റദ്ദാക്കി

Last Updated:

കേരള എക്‌സ്പ്രസ്, കന്യാകുമാരി- ബാംഗ്ലൂര്‍ എക്‌സ്പ്രസ്, കന്യാകുമാരി- മുംബൈ ജയന്തി ജനത എന്നിവ തിരുനെല്‍വേലി വഴി തിരിച്ചുവിട്ടു.

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടാം ദിവസവും ട്രെയിന്‍ ഗതാഗതം താറുമാറായി. മുപ്പത്തിയഞ്ച് ട്രെയിന്‍ സര്‍വീസുകാളാണ് പൂര്‍ണമായും റദ്ദാക്കിയത്. ഷൊര്‍ണ്ണൂര്‍-കോഴിക്കോട് പാതയിലെ പാലങ്ങള്‍ അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. തിരുവനന്തപുരം -തൃശൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ ഇതുവഴിയുള്ള ദീര്‍ഘദൂര ട്രെയിനുകളെല്ലാം റദ്ദാക്കി.
കേരള എക്‌സ്പ്രസ്, കന്യാകുമാരി- ബാംഗ്ലൂര്‍ എക്‌സ്പ്രസ്, കന്യാകുമാരി- മുംബൈ ജയന്തി ജനത എന്നിവ തിരുനെല്‍വേലി വഴി തിരിച്ചുവിട്ടു. തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് ഏഴിന് പുറപ്പെട്ടു. എറണാകുളത്ത് നിന്ന് (നാഗര്‍കോവില്‍ വഴി) ചെന്നൈയ്ക്കു പോകുന്ന സ്‌പെഷല്‍ ട്രെയിന്‍ നാലിന് എറണാകുളത്ത് നിന്നു പുറപ്പെട്ടു.
പൂര്‍ണമായും റദ്ദാക്കിയവ
16604 തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ്
16629 തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസ്
16347 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്
22639 എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
16307 ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ്
advertisement
12645 എറണാകുളം ജം.-നിസാമുദ്ദീന്‍ മില്ലേനിയം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
16188 എറണാകുളം ജം-കാരയ്ക്കല്‍ എക്സ്പ്രസ്
16359 എറണാകുളം-പാട്ന എക്സ്പ്രസ്
16305 എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്
16315 ബെംഗളൂരു-കൊച്ചുവേളി എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയവ
13352 ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് ഓഗസ്റ്റ് 11-ന് ആലപ്പുഴയ്ക്കും കോയമ്പത്തൂരിനും ഇടയില്‍ റദ്ദാക്കി. ട്രെയിന്‍ ഞായറാഴ്ച കോയമ്പത്തൂരില്‍നിന്ന് ധന്‍ബാദിലേക്ക് യാത്രതിരിക്കും.
12512 തിരുവനന്തപുരം-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ് ഓഗസ്റ്റ് 11-ന് തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. പകരം കോയമ്പത്തൂരില്‍നിന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.
advertisement
തിരിച്ചുവിട്ട ട്രെയിനുകള്‍
12696 തിരുവനന്തപുരം-എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് (ഓഗസ്റ്റ് 10 ശനിയാഴ്ച വൈകിട്ട് 05.15-ന് )
12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ്
16316 കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ്
16525 കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ്
സ്പെഷൽ ട്രെയിനുകള്‍
02640 എറണാകുളം-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (തിരുനെല്‍വേലി, മധുര വഴി). എറണാകുളത്ത് നിന്ന് ശനിയാഴ്ച അഞ്ചുമണിക്ക് പുറപ്പെടും.
02623 എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-കൊല്ലം (ചെന്നൈ എഗ്മൂര്‍, മധുര, തിരുനെല്‍വേലി,തിരുവനന്തപുരം വഴി). ചെന്നൈയില്‍നിന്ന് ശനിയാഴ്ച രാത്രി എട്ടുമണിക്ക് പുറപ്പെടും.
06526 ബെംഗളൂരു-കൊല്ലം (സേലം,മധുര,തിരുനെല്‍വേലി വഴി) കെ.എസ്.ആര്‍. ബെംഗളൂരു സ്റ്റേഷനില്‍നിന്ന് രാത്രി എട്ടുമണിക്ക് പുറപ്പെടും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രെയിന്‍ ഗതാഗതം താറുമാറായി; 35 സര്‍വീസുകള്‍ റദ്ദാക്കി
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement