മിഠായി കൊടുത്തില്ല; സഹോദരനോട് വഴക്കിട്ട 12 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
തിങ്കളാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ കോളനിക്ക് സമീപത്തുള്ള മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയനാട്: സഹോദരനുമായി വഴക്കിട്ട 12 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടിയിലാണ് സംഭവം. കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരൻ രാധ ദമ്പതികളുടെ മകൻ ശ്രീനന്ദു (12) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപത്തെ മരത്തിൽ തൂങ്ങി നിൽക്കുന്നനിലയിലാണ് കണ്ടെത്തിയത്.
നേരത്തെ മിഠായി പങ്കുവെക്കുന്നതിനെ ചൊല്ലി സഹോദരനുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് വൈകിട്ടോടെ ശ്രീ നന്ദുവിനെ കോളനിക്ക് സമീപത്തുള്ള മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിെച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2020 6:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മിഠായി കൊടുത്തില്ല; സഹോദരനോട് വഴക്കിട്ട 12 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി