വയനാട്: മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. വടുവഞ്ചാല്‍ വട്ടത്തുവയല്‍ അറുപത് കൊല്ലി കോളനിയിലെ സീനയാണ് ഭര്‍ത്താവ് വിജയിന്റെ അടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഭാര്യ സീനയെ വിജയ് മര്‍ദ്ദിച്ചത്. സീനയുടെ തല വീടിന്റെ ചുമരില്‍ ഇടിച്ചു. അബോധാവസ്ഥയിലായ ഭാര്യയെ വിജയ് തന്നെ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും പോകും വഴി സീന മരിച്ചു.
ഒരു കിലോമീറ്ററോളം കാപ്പി തോട്ടത്തിലൂടെ നടന്നാല്‍ മാത്രമേ ഇവര്‍ക്ക് വാഹന സൗകര്യമുള്ള പാതയിലെത്താന്‍ കഴിയൂ. അതുകൊണ്ട് തന്നെ സീനക്ക് പരിക്കേറ്റ ഉടനെ ചികിത്സ ലഭിച്ചില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയും വിജയിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇരട്ടക്കുട്ടികളടക്കം നാല്പെണ്‍കുഞ്ഞുങ്ങളാണ് ഇവർക്കുള്ളത്. കുട്ടികളുടെ സംരക്ഷണ ചുമതല ചൈല്‍ഡ് ലൈനിന് കൈമാറുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Husband killed wife, Murder, Wayanad