ഡല്‍ഹിയില്‍ കേരള സര്‍ക്കാരിനുവേണ്ടി 156 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നു സര്‍ക്കാര്‍.കെ.വി.തോമസിനെ ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയായി കാബിനറ്റ് പദവിയില്‍ നിയമിച്ച സാഹചര്യത്തില്‍ എ.പി.അനില്‍കുമാര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി നല്‍കിയത്.
കേരളാ ഹൗസ് കൺട്രോളറുടെ കാര്യാലയത്തില്‍ മാത്രം 111 ജീവനക്കാരുണ്ട്. ഇതില്‍ ആറുപേര്‍ ഗസറ്റഡ് റാങ്കിലുള്ളവരാണ്. റസിഡന്‍റ് കമ്മീഷണറുടെ കാര്യാലയത്തില്‍ അഞ്ചു വിഭാഗ
ങ്ങളിലായി 35 പേരാണ് ജോലിചെയ്യുന്നത്. ഇതില്‍ 3 പേര്‍ കമ്മിഷണറുടെ പഴ്സനൽ സ്റ്റാഫ് ആയും ഏഴു പേര്‍ ഓഫിസ് സ്റ്റാഫായും പ്രവര്‍ത്തിക്കുന്നു.
റസിഡന്റ് കമ്മിഷണര്‍ക്ക് കീഴിൽ പൊതുമരാമത്ത് വിഭാഗത്തിൽ നാലും ലെയ്സൺ വിഭാഗത്തില്‍ പന്ത്രണ്ടും നിയമവിഭാഗത്തിൽ ഒന്‍പതും ജീവനക്കാരുണ്ട്. ഇതുകൂടാതെ പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴില്‍ ഇൻഫര്‍മേഷന്‍ ഓഫിസര്‍ ഉള്‍പ്പെടെ 6 പേരും ടൂറിസം വകുപ്പിനു കീഴിൽ ഡപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെ നാലുപേരും ഡല്‍ഹിയില്‍ ജോലി ചെയ്യുന്നു.
ഇതിനു പുറമേയാണ് ഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പദവിയിൽ വേണു രാജാമണിയെയും സര്‍ക്കാരിന്റെ
ഔദ്യോഗിക പ്രതിനിധിയായി കെ.വി.തോമസിനെയും നിയമിച്ചി
രിക്കുന്നത്. വേണു രാജാമണിയുടെ ശമ്പളവും ചെലവുകളും വഹിക്കുന്നത് നോര്‍ക്ക സെല്‍ ആണെന്നും മുഖമന്ത്രി സഭയില്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.