കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 176 കിലോ കഞ്ചാവ് തമിഴ്നാട്ടിൽ പിടിച്ചെടുത്തു
- Published by:user_57
- news18-malayalam
Last Updated:
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്
തമിഴ്‌നാട് കമ്പം വഴി കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 176 കിലോ കഞ്ചാവ് തമിഴ്‌നാട് പൊലീസ് പിടികൂടി. മൂന്ന് വാഹനങ്ങളും രണ്ടുപേരും പൊലീസ് പിടിയിലായി. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ആന്ധ്രയില്‍ നിന്നും കമ്പം വഴി കഞ്ചാവ് കടത്തുന്നുണ്ടെന്ന് തേനി എസ്.പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. ദിവാന്‍ മൊയ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കമ്പം ഉലകതേവര്‍ സ്ട്രീറ്റിലെ വേല്‍മുരുകന്‍, വിവേകാനന്ദ സ്ട്രീറ്റിലെ കുപേന്ദ്രന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മലിച്ചാമി, കൃഷ്ണന്‍, കാളിരാജ് എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ ഉപയോഗിച്ച കാറ്, ബൈക്ക്, വാന്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കമ്പംമേട് കാനന പാത വഴിയും കേരളത്തിലേയ്ക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന വന്‍ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 22, 2020 7:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 176 കിലോ കഞ്ചാവ് തമിഴ്നാട്ടിൽ പിടിച്ചെടുത്തു