ഭർത്താവിന് വാട്സ്ആപ്പിൽ സന്ദേശമയച്ച നവവധു കൊട്ടാരക്കരയിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ഉത്രാടദിവസം വൈകുന്നേരമായിരുന്നു സംഭവം
കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ നവവധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാവടി സ്വദേശിനി സുനി (21) യാണ് മരിച്ചത്. ഉത്രാടദിവസം വൈകുന്നേരമായിരുന്നു സംഭവം. ഭർത്താവ് ബിജുവിന്റെ ഫോണിലേക്ക് സുനി ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച് വാട്സ് ആപ്പ് സന്ദേശം സംശയം അയച്ചിരുന്നു.
ഇതിൽ സംശയം തോന്നിയ ബിജു വീട്ടിലെത്തി വിളിച്ചെങ്കിലും കതക് തുറന്നില്ല. തുടർന്ന് ഓടിളക്കി വീടിനുള്ളിൽ ഇറങ്ങി പരിശോധനയിലാണ് സുനിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
Also Read- നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; വിവാഹിതയായത് രണ്ടരമാസം മുമ്പ്
കുന്നിക്കോട് സ്വദേശിനിയായ സുനി ഭർത്താവ് മാവടി സ്വദേശിയായ ബിജുവും ഒമ്പത് മാസം മുൻപാണ് രജിസ്റ്റർ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു. സുനിയുടെ വീട്ടിലെ എതിർപ്പിനെ തുടർന്ന് മൂന്ന് മാസം മുൻപ് മാത്രമാണ് മാവടിയിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ഒരുമിച്ച് താമസിച്ച് വന്നിരുന്നത്. പുത്തൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
advertisement
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottarakkara,Kollam,Kerala
First Published :
August 29, 2023 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭർത്താവിന് വാട്സ്ആപ്പിൽ സന്ദേശമയച്ച നവവധു കൊട്ടാരക്കരയിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ