Local Body Elections 2020| പുനലൂരിൽ പട നയിക്കാൻ റാണി ഝാൻസി; 21 വയസ്സിൽ കന്നി അങ്കത്തിന്
- Published by:Naseeba TC
- news18-malayalam
Last Updated:
പുനലൂർ നഗരസഭയിലെ പവർഹൗസ് വാർഡിലാണ് ബിജെപി സ്ഥാനാർത്ഥിയായി റാണി ഝാൻസി മത്സരിക്കുന്നത്.
പുനലൂർ: ഝാൻസി റാണിയുടെ ജന്മദിനമായ നവംബർ 19 തന്നെ തിരഞ്ഞെടുത്ത് നോമിനേഷൻ നൽകി കന്നി അംഗത്തിന് ഇറങ്ങിയിരിക്കുകയാണ് റാണി ഝാൻസി. പുനലൂർ നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് റാണി ഝാൻസി.
പുനലൂർ നഗരസഭയിലെ പവർഹൗസ് വാർഡിലാണ് ബിജെപി സ്ഥാനാർത്ഥിയായി റാണി ഝാൻസി മത്സരിക്കുന്നത്. രാഷ്ട്രീയമായി മുൻപരിചയം ഒന്നും തന്നെ ഇല്ലാത്ത റാണി തിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയോടെയാണ് മത്സര രംഗത്ത് സജീവമായത്.
You may also like:BJP ദേശീയ ഉപാധ്യക്ഷൻ AP അബ്ദുള്ളക്കുട്ടിയുടെ സഹോദരനും മത്സരരംഗത്ത്; കണ്ണൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
സ്വതന്ത്രയായി മത്സരിക്കാനായിരുന്നു ആദ്യ തീരുമാനം. പിതാവ് ബിജെപി അനുഭാവി കൂടി ആയതോടെ പാർട്ടി ഔദ്യോഗിക ചിഹ്നം നൽകി മത്സരിപ്പിക്കാൻ തീരുമാനിച്ചു. പുനലൂർ പവർ ഹൗസ് വാർഡിലെ പവർ ആകാൻ തീരുമാനിച്ചുറച്ചാണ് റാണി ഝാൻസി എന്ന് 21കാരി കന്നി അംഗം കുറിക്കുന്നത്.
advertisement
You may also like:Paytm വഴി ഗ്യാസ് ബുക്ക് ചെയ്യാം; അറിയേണ്ടതെല്ലാം
പുനലൂർ ശ്രീനാരായണ കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. എൽഡിഎഫ്-ലെ പ്രിയ പിള്ളയും യുഡിഎഫ് ലെ ഇന്ദിരാ ഭായിക്കും ഒപ്പമാണ് ചരിത്ര നായികയുടെ പേരുമായി റാണി ഝാൻസി മത്സര രംഗത്ത് എത്തുന്നത്. പുനലൂർ എംഎൽഎ റോഡിൽ മേലേപറമ്പിൽ സുധീന്ദ്ര പ്രസാദിന്റേയും സിന്ദുവിന്റേയും മകളാണ് റാണി ഝാൻസി.
advertisement
ദേശസ്നേഹിയായ സുചീന്ദ്ര പ്രസാദ് മറ്റു മക്കൾക്ക് റാണാ പ്രതാപ്, ഛത്രപതി ശിവാജി ,രാവൺ സിംഗ് എന്നിങ്ങനെ വ്യത്യസ്തമായ പേരുകളാണ് നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2020 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020| പുനലൂരിൽ പട നയിക്കാൻ റാണി ഝാൻസി; 21 വയസ്സിൽ കന്നി അങ്കത്തിന്