Paytm വഴി ഗ്യാസ് ബുക്ക് ചെയ്യാം; അറിയേണ്ടതെല്ലാം
- Published by:Naseeba TC
- news18-malayalam
Last Updated:
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, പേടിഎം വാലറ്റ്, യുപിഐ എന്നിവയിൽ ഉപഭോക്താവിന്റെ സൗകര്യം അനുസരിച്ച് ഏത് ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ്.
ഓൺലൈൻ ഗ്യാസ് ബുക്കിങ് നടത്താനുള്ള സൗകര്യം പേടിഎം ഒരുക്കിയിട്ട് നാളുകളായി. ഇതിനകം നിരവധി പേർ ഈ സൗകര്യം ഉപയോഗിച്ചുവരികയാണ്. പേടിഎം വഴി ഗ്യാസ് ബുക്ക് ചെയ്യാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്, നോക്കാം.
പേടിഎം വഴി ബുക്ക് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യം നിലവിൽ എച്ച്പി ഗ്യാസ് ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്.
You may also like:'പണവും കാർഡുകളും അതുപോലെ തന്നെ'; 26 വർഷം മുമ്പ് കടപ്പുറത്ത് നഷ്ടമായ പഴ്സ് തിരിച്ചുകിട്ടി
പേടിഎമ്മിൽ എങ്ങനെ ഗ്യാസ് ബുക്ക് ചെയ്യാം,
Step 1: ആദ്യം വേണ്ടത് പേടിഎം ലോഗിൻ ചെയ്യുകയാണ്
advertisement
Step 2: ലോഗിൻ ചെയ്തതിന് ശേഷം പേടിഎമ്മിൽ ഗ്യാസ് ബുക്കിങ് പേജിലേക്ക് പോകുക.
Step 3: ഈ പേജിൽ Book a Cylinder ഓപ്ഷൻ ക്ലിക്ക് ചെയ്ത് HP Gas തിരഞ്ഞെടുക്കുക.
Step 4: കൺസ്യൂമർ നമ്പർ/ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകുക
Step 5: ഇതിന് ശേഷം ഗ്യാസ് ഏജൻസി തിരഞ്ഞെടുക്കുക.
You may also like:'ലവ് ജിഹാദ്'ബിജെപിയുടെ സൃഷ്ടി; വിവാഹം വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം; രാജസ്ഥാൻ മുഖ്യമന്ത്രി
advertisement
Step 6: Proceed ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
Step 7 : ബുക്കിങ് അമൗണ്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Step 8: ഇതിന് ശേഷം പേമെന്റ് മോഡ് തിരഞ്ഞെടുക്കുക.
Step 9: നിങ്ങൾ ബുക്ക് ചെയ്തു കഴിഞ്ഞു.
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, പേടിഎം വാലറ്റ്, യുപിഐ എന്നിവയിൽ ഉപഭോക്താവിന്റെ സൗകര്യം അനുസരിച്ച് ഏത് ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2020 5:45 PM IST