BJP ദേശീയ ഉപാധ്യക്ഷൻ AP അബ്ദുള്ളക്കുട്ടിയുടെ സഹോദരനും മത്സരരംഗത്ത്; കണ്ണൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Last Updated:

എൻഡിഎ സ്വതന്ത്രനായി ആണ് എ.പി ഷറഫുദ്ദീൻ മത്സരിക്കുന്നത്

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ എ.പി.ഷറഫുദ്ദീനും ഇത്തവണ മത്സരരംഗത്ത്. കണ്ണൂരിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. നാറാത്ത് പഞ്ചായത്തിലെ 17-ാം വാർഡായ കമ്പിലിലാണ് എ.പി.ഷറഫുദ്ദീൻ ജനവിധി തേടുന്നത്.
എൻഡിഎ സ്വതന്ത്രനായി ആണ് എ.പി ഷറഫുദ്ദീൻ മത്സരിക്കുന്നത്. "സ്വതന്ത്രനായി മത്സരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തി. ആ ഘട്ടത്തിലാണ് എൻഡിഎ പിന്തുണ നൽകാം എന്ന് വ്യക്തമാക്കിയത്. ജേഷ്ഠൻ എ.പി അബ്ദുള്ള കുട്ടിയും പ്രോത്സാഹനം നൽകി", ഷറഫുദ്ദീൻ ന്യൂസ് 18 നോട് പറഞ്ഞു.
വാർഡിലെ വോട്ടർമാരിൽ 95 ശതമാനവും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. പ്രധാന പാർട്ടികളുടെ സ്ഥാനാർത്ഥികൾ എല്ലാം ന്യൂനപക്ഷ സമുദായത്തിൽപെട്ടവർ തന്നെ. പി.പി മൊയ്തീൻ ആണ് എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫിനു വേണ്ടി സൈനുദീൻ ആണ് മത്സരരംഗത്തുള്ളത്. എസ് ഡി പി ഐ സ്ഥാനാർത്ഥിയായി കെ.കെ അബ്ദുള്ളയും ജനവിധി തേടുന്നു.
advertisement
കഴിഞ്ഞ തവണ ലീഗ് സ്ഥാനാർത്ഥി അബ്ദുൽ സലാം ഹാജിയാണ് വാർഡിൽ നിന്നും വിജയിച്ചത്. പത്തുവർഷത്തോളം വിദേശത്ത് ജോലി ചെയ്ത ശേഷമാണ് പ്രവാസജീവിതം മതിയാക്കി ഷറഫുദ്ദീൻ നാട്ടിൽ മടങ്ങിയെത്തിയത്. കൃഷിയും ചെറിയ കച്ചവടവും ഒക്കെയായി നീങ്ങുമ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാം എന്ന് ചിന്തിച്ചതെന്ന് ഷറഫുദ്ദീൻ ന്യൂസ് 18 നോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BJP ദേശീയ ഉപാധ്യക്ഷൻ AP അബ്ദുള്ളക്കുട്ടിയുടെ സഹോദരനും മത്സരരംഗത്ത്; കണ്ണൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement