പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ

Last Updated:

മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും കുട്ടിയുടെ അമ്മ

News18
News18
പാലക്കാട് ജില്ലാ ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെത്തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സഭവത്തിൽ നിയമനടപടികളുമായിമുന്നോട്ട് പോകുമെന്ന് കുട്ടിയുടെ അമ്മ പ്രസീത. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും അമ്മ പ്രസീത പറഞ്ഞു.
മുറിവുണ്ടെന്ന് ആദ്യമേ ആശുപത്രി ജീവനക്കാരോട് പറഞ്ഞെങ്കിലും അതിൽ കാര്യമില്ലെന്ന് പറഞ്ഞ് ഓയിന്‍മെന്റ് പുരട്ടുകയാണ് ചെയ്തത്. 25-ാം തീയതി ആശുപത്രിയില്‍ പോയി മകള്‍ക്ക് വേദനയുണ്ടെന്നും കൈവിരലുകള്‍ അനക്കാന്‍ കഴിയുന്നില്ലെന്നും ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു.എന്നാൽ കൈ അനക്കിക്കൊടുക്കാനാണ് അവർ പരഞ്ഞത്. കൈ അനക്കുമ്പോൾ വേദന അനുഭവപ്പെട്ടിരുന്നു. എല്ലിന് പൊട്ടലുണ്ടായത് കൊണ്ടാണ് വേദന എന്നായിരുന്നു ആശുപത്രി ജീവനക്കാര്‍ പറഞ്ഞത്. ആശുപത്രിക്കാർ അവരുടെ ഭാഗം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. തങ്ങൾക്ക് ചോദിക്കാനും പറയാനുമൊന്നും ആരുമില്ലെന്നും ഇന്‍ഫെക്ഷനുള്ളതിനാല്‍ കുട്ടി ഇപ്പോഴും ഐസിയുവിൽ തന്നെയാണെന്നും തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നും അമ്മ പ്രസീത പറഞ്ഞു.
advertisement
പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിയുടെ വലതു കയ്യാണ് മുറിച്ചു മാറ്റേണ്ടി വന്നത്.കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചാണ് കൈമുറിച്ചുമാറ്റിയത്.സെപ്റ്റംബര്‍ 24-ന് വീട്ടില്‍ കളിക്കുന്നതിനിടെ വീണ് കൈയ്ക്ക് പരിക്ക് പറ്റിയ കുട്ടിയെ ആദ്യം ആദ്യം ചിറ്റൂര്‍ ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. കൈയ്ക്ക് പൊട്ടലും മുറിവും ഉണ്ടായിരുന്നു. മുറിവിൽ മരുന്നു വച്ച് കെട്ടിയ ശേഷം അതിനു മേലെയാണ് പ്ളാസ്റ്റർ ഇട്ടതെന്നാണ് കുടുംബം പറയുന്നത്.
അതേസമയം സഭവത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ കുട്ടിയുടെ കൈയില്‍ എങ്ങനെയാണ് പഴുപ്പ് വന്നതെന്ന് പറയുന്നുണ്ടായിരുന്നില്ല.ഡിഎംഒ നിയോഗിച്ച അന്വേഷണസമിതിയാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. ഓഗസ്റ്റ് 24, 25 തീയതികളില്‍ കുട്ടിയുടെ കൈയിലെ രക്തയോട്ടത്തിന് കുഴപ്പങ്ങൾ ഇല്ലായിരുന്നു എന്നും മുപ്പതാം തീയതി കയ്യിലെ രക്തയോട്ടം നിലച്ചിരുന്നു എന്നുമാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി റിപ്പോർട്ടിൽ ഉത്തരമില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement