വാഹനത്തിന്‍റെ വിൻഡോ ഗ്ലാസ് കഴുത്തിൽ കുടുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം

Last Updated:

പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കഴുത്ത് കുരുങ്ങുകയായിരുന്നു

Hanan_death
Hanan_death
ആ​ല​പ്പു​ഴ: വാഹനത്തിന്‍റെ വിൻഡോ ഗ്ലാസ് കഴുത്തിൽ കുടുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. പു​ന്ന​പ്ര മ​ണ്ണാം​പ​റ​മ്ബി​ല്‍ ഉ​മ്മ​ര്‍ അ​ത്താ​ബി​ന്‍റെ​യും അ​ന്‍​സി​യു​ടെ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് ഹ​നാ​നാ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ പു​ന്ന​പ്ര​യി​ലാ​ണ് ദാരുണമായ സം​ഭ​വം ഉണ്ടായത്.
വീ​ട്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മി​നി വാ​നി​ന്‍റെ വാതിലിലെ ഗ്ലാ​സാ​ണ് കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ കുടു​ങ്ങി​യ​ത്. പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കഴുത്ത് കുരുങ്ങുകയായിരുന്നു. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുൽകും.
Uthra Case verdict | അപൂർവങ്ങളിൽ അപൂർവമായ കേസായിട്ടും പ്രതി സൂരജിന് വധശിക്ഷ ലഭിക്കാത്തത് എന്തുകൊണ്ട്?
കൊല്ലം: അപൂർവ്വങ്ങളിൽ അപൂർവ്വ കേസായിരുന്നിട്ടും അഞ്ചൽ ഉത്രവധക്കേസ് പ്രതിക്ക് വധശിക്ഷ ലഭിക്കാത്തതിനെ കുറിച്ചുള്ള ചർച്ചകളാണ് സജീവമാകുന്നത്. ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. വിധിയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും, അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു. എന്തുകൊണ്ടാണ് ഉത്രവധക്കേസിൽ പ്രതിക്ക് വധശിക്ഷ ലഭിക്കാതെ പോയത്?
advertisement
സൂരജ് ചെയ്ത നാലു കുറ്റങ്ങളിലും ശിക്ഷ വിധിച്ച കോടതി കൊലപാതക കുറ്റത്തിൽ ഒഴികെ പരമാവധി ശിക്ഷകളാണ് നൽകിയത്. എന്നാൽ കൊലപാതക കുറ്റത്തിൽ പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയാണ് കോടതി ചെയ്തത്. പ്രതിയുടെ പ്രായം കണക്കിലെടുക്കുന്നുവെന്ന് ശിക്ഷ വിധിക്കുന്നതിന് മുമ്പ് കോടതി വ്യക്തമാക്കി. ഇതിന് പുറമെ പ്രതിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ല എന്നതും കോടതി പ്രത്യേകമായി എടുത്തു പറഞ്ഞു. ഈ രണ്ടു കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് സൂരജിന് വധശിക്ഷ നല്‍കേണ്ട എന്ന തീരുമാനത്തിലേക്ക് കോടതി എത്തിയത്.
advertisement
ഉത്രയെ കൊലപ്പെടുത്തിയത്, അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്, വിഷവസ്തു ഉപയോഗിച്ച് ജീവഹാനി വരുത്താൻ ശ്രമിച്ചു, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നിങ്ങനെ നാല് കുറ്റങ്ങളായിരുന്നു സൂരജിനെതിരെ ചുമത്തിയത്. ഇതിൽ ഉത്രയെ മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയതിനും അണലിയെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും ജീവപര്യന്തം ശിക്ഷ നൽകി. വിഷവസ്തു ഉപയോഗിച്ച് ജീവഹാനി വരുത്താൻ ശ്രമിച്ചതിന് 10 വർഷം തടവും, തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം തടവുമാണ് ശിക്ഷ. പതിനേഴ് വർഷത്തെ തടവ് പൂർത്തിയായ ശേഷം മാത്രമായിരിക്കും ജീവപര്യന്തം ശിക്ഷ ആരംഭിക്കുക.
advertisement
ഉത്രവധക്കേസിൽ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് ആവശ്യപ്പെട്ടത്. ഉത്രയുടെ മാതാപിതാക്കളും ഇതുതന്നെ ആഗ്രഹിച്ചിരുന്നു.
അതിനിടെ വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നീതി കിട്ടിയില്ലെന്നും മണിമേഖല പറഞ്ഞു. തുടര്‍നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ അമ്മ പറഞ്ഞു. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നും മണിമേഖല പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഹനത്തിന്‍റെ വിൻഡോ ഗ്ലാസ് കഴുത്തിൽ കുടുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം
Next Article
advertisement
Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement