അമ്പലപ്പുഴയിൽ യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
മരിച്ച മോളമ്മ കൈനോട്ടക്കാരിയാണ്. മോളമ്മയുടെയും സുനിലിന്‍റെയും രണ്ടാം വിവാഹമായിരുന്നു.
ആലപ്പുഴ: അമ്പലപ്പുഴയിൽ യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തോട്ടപ്പള്ളി സ്വദേശി മോളമ്മയാണ് തിങ്കളാഴ്ച ഉച്ചയോടെ വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പള്ളിക്കല്‍ പുത്തന്‍ വീട്ടില്‍ സുനിലി (40) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
മരിച്ച മോളമ്മ കൈനോട്ടക്കാരിയാണ്. മോളമ്മയുടെയും സുനിലിന്‍റെയും രണ്ടാം വിവാഹമായിരുന്നു. മൂന്നു മാസം മുന്‍പാണ് ഇവര്‍ തോട്ടപ്പള്ളിയില്‍ സ്പിൽവേ കനാലിന് അരികിൽ ഷെഡ് കെട്ടി താമസം തുടങ്ങിയത്.
തിങ്കളാഴ്ച ഉച്ചയോടെ യുവതി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മരണം അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഇതേത്തുടർന്ന് ഭർത്താവ് സുനിലിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴിയാണ് ഇയാൾ ആദ്യം നൽകിയത്. പിന്നീട് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
advertisement
പ്രണയത്തിന്റെ പേരിൽ വീണ്ടും കൊല; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു
പ്രണയത്തിന്റെ പേരിൽ വീണ്ടും കൊലപാതകം. പൂനെയിൽ നിന്നാണ് പുതിയ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തിയത്.
പൂനെയിലെ ബിബ്വേവാദി ഏരിയയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ക്ഷിതിജ (14) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നും കബഡി ക്ലാസിന് പോയ പെൺകുട്ടിയെ യുവാവ് വഴിയിൽ തടഞ്ഞു നിർത്തി നിരവധി തവണ കുത്തുകയായിരുന്നു.
advertisement
പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, "ചൊവ്വാഴ്ച്ച വൈകിട്ട് കബഡി ക്ലാസിന് പുറപ്പെട്ട പെൺകുട്ടിയെ 5.45 ഓടെ ബൈക്കിലെത്തിയ ഋഷികേഷ് എന്ന ശുഭം ഭഗവത്(22) ബൈക്കിൽ എത്തി തടഞ്ഞു നിർത്തി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ ശുഭം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു".
കൊലപാതക സമയത്ത് ക്ഷിതിജയ്ക്കൊപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു. ഈ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.
advertisement
പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതി. ഇയാളുടെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തു നിന്നും തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Location :
First Published :
Oct 13, 2021 5:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്പലപ്പുഴയിൽ യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ










