കാക്കൂരിൽ വയോജനങ്ങൾക്ക് ആശ്വാസമായി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ പകൽവീട് ഉദ്ഘാടനം ചെയ്തു

Last Updated:

കാക്കൂര്‍ പുന്നശ്ശേരിയില്‍ 32 ലക്ഷം രൂപ ചെലവഴിച്ചാണ് വയോജനങ്ങള്‍ക്കായി പകല്‍വീട് നിര്‍മിച്ചത്.

കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ പകല്‍ വീട്
കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ പകല്‍ വീട്
കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ പകല്‍വീട് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി എം ഷാജി അധ്യക്ഷനായി.
കാക്കൂര്‍ പുന്നശ്ശേരിയില്‍ 32 ലക്ഷം രൂപ ചെലവഴിച്ചാണ് വയോജനങ്ങള്‍ക്കായി പകല്‍വീട് നിര്‍മിച്ചത്. 22 ലക്ഷം രൂപ ഗ്രാമപഞ്ചായത്തും 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തുമാണ് കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ പകല്‍ വീടിന് വകയിരുത്തിയത്. ഭക്ഷണത്തിനും വിനോദത്തിനുമുള്ള സൗകര്യം പകൽവീട്ടിൽ ഒരുക്കിയിട്ടുണ്ട്. കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് ഇനി മുതൽ പകൽവീട്ടിൽ വിശ്രമിക്കാം. ഒപ്പം ഭക്ഷണ സൗകര്യവും ലഭിക്കും. ചൂരംകൊള്ളില്‍ ഗീതയുടെ സ്മരണക്കായി കുടുംബം നല്‍കിയ ആറ് സെൻ്റ് സ്ഥലത്താണ് പകല്‍വീട് നിര്‍മിച്ചത്.
advertisement
ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ മോഹനന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം നിഷ, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുല്‍ ഗഫൂര്‍, ശൈലേഷ്, ജൂന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കാക്കൂരിൽ വയോജനങ്ങൾക്ക് ആശ്വാസമായി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ പകൽവീട് ഉദ്ഘാടനം ചെയ്തു
Next Article
advertisement
മുന്‍ എംപി എ സമ്പത്തിന്റെ സഹോദരൻ എ.കസ്തൂരി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ഥി
മുന്‍ എംപി എ സമ്പത്തിന്റെ സഹോദരൻ എ.കസ്തൂരി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ഥി
  • മുന്‍ എംപി എ. സമ്പത്തിന്റെ സഹോദരൻ എ.കസ്തൂരി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ഥി.

  • നിലവിൽ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല അധ്യക്ഷനാണ് എ.കസ്തൂരി

  • തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി 31 പേരുടെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു.

View All
advertisement