കട്ടിളപ്പാളിക്ക് പിന്നാലെ ശബരിമല ദ്വാരപാലക ശിൽപ പാളി കേസിലും പ്രതി ചേർത്തു; എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍
- Published by:Rajesh V
- news18-malayalam
Last Updated:
ഇതോടെ ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടു കേസിലും പത്മകുമാര്‍ പ്രതിയായി
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപ പാളി കേസിലാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ത്തത്. ആദ്യം സ്വര്‍ണ കട്ടിളപ്പാളി കേസിലായിരുന്നു അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നത്.
ഇതോടെ ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടു കേസിലും പത്മകുമാര്‍ പ്രതിയായി. 2019ല്‍ ദ്വാരപാലക ശിൽപങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്.
അതേസമയം പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ഡിസംബർ 18 വരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഡിസംബർ 8 ന് എ പത്മകുമാറിൻ്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും. പത്മകുമാറിനെ റിമാന്‍ഡ് കാലാവധി നീട്ടുന്നത്തിനായി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.
advertisement
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ് ജയശ്രീക്കും ആറാം പ്രതിയായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും മുന്‍കൂര്‍ ജാമ്യം ഇല്ല. രണ്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
Summary: Former Travancore Devaswom Board President A. Padmakumar has been named as an accused again in the Sabarimala gold theft case. The Special Investigation Team (SIT) named A. Padmakumar, who is also a CPM Pathanamthitta District Committee member, as an accused in the case involving the Sabarimala Dwarapalaka sculpture panel. He was initially charged in the case concerning the gold-plated door frame.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
December 04, 2025 1:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കട്ടിളപ്പാളിക്ക് പിന്നാലെ ശബരിമല ദ്വാരപാലക ശിൽപ പാളി കേസിലും പ്രതി ചേർത്തു; എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍


