HOME /NEWS /Kerala / Syro Malabar Church | സിറോ മലബാർ സഭ തർക്കം: നേതൃത്വത്തിനെതിരെ വിശ്വാസികളുടെ സംഗമം

Syro Malabar Church | സിറോ മലബാർ സഭ തർക്കം: നേതൃത്വത്തിനെതിരെ വിശ്വാസികളുടെ സംഗമം

അങ്കമാലി അതിരൂപത

അങ്കമാലി അതിരൂപത

എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധം ശക്തമാകുന്നു

  • Share this:

    കൊച്ചി: സിറോ മലബാർ സഭയിൽ (Syro Malabar Church) നേതൃത്വത്തിനെതിരെയുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധം ശക്തമാകുന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ നിയമനത്തിനും ജനാഭിമുഖ കുർബാന വിഷയത്തിലും പ്രതിഷേധിച്ച് ഓഗസ്റ്റ് 7 ഞായറാഴ്ച വിശ്വാസികളുടെ സംഗമം കൊച്ചിയിൽ നടത്തും.

    അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുക, ഭൂമിയിടപാടു പ്രശ്നങ്ങളില്‍ അതിരൂപതയ്ക്കു നഷ്ടപ്പെട്ട തുക റെസ്റ്റിറ്റ്യൂഷന്‍ പ്രക്രിയയുടെ ഭാഗമായി തിരിച്ചു നൽകുക, കാരണം കാണിക്കല്‍ നോട്ടീസ് പോലും നൽകാതെ രാജി വെപ്പിക്കുകയും ഊരുവിലക്കേര്‍പ്പെടുത്തുകയും ചെയ്ത ആര്‍ച്ചുബിഷപ് ആന്‍റണി കരിയിലിനോട് സിനഡ് നീതി പുലര്‍ത്തുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയർത്തുന്നത്. വത്തിക്കാനും സഭാ നേതൃത്വവും പൂർണ്ണമായും തങ്ങളെ അവഗണിക്കുകയാണെന്നും വിമത വിഭാഗം നേതാക്കൾ പറയുന്നു.

    ഞായറാഴ്ച കലൂര്‍ സ്റ്റേഡിയത്തിൽ ചേരുന്ന സംഗമത്തിൽ വൈദികര അടക്കമുള്ളവർ പങ്കെടുക്കും. അതിരൂപത സംരക്ഷണ സമിതി, അല്മായ മുന്നേറ്റം, ദൈവജനക്കൂട്ടായ്മ, ബസിലിക്ക കൂട്ടായ്മ, കെ.സി.വൈ.എം. സി.എല്‍.സി., സി.എം.എല്‍., വിന്‍സെന്‍റ് ഡി. പോള്‍ തുടങ്ങിയ  സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

    കുർബാന ഏകീകരണം പോലുള്ള നിർണായക വിഷയങ്ങളിൽ വത്തിക്കാൻ നിർദ്ദേശം എറണാകുളം അങ്കമാലി അതിരൂപത വൈദികർ വീണ്ടും തള്ളിയിരുന്നു. ഇതോടെ സ്ഥിതിഗതികൾ ഇപ്പോൾ കൂടുതൽ സങ്കീർണ്ണമായി. പുതിയ അപ്പോസ്തലിക്  അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിൻ്റെ അദ്ധ്യക്ഷതയിലുള്ള ആദ്യ യോഗവും തീരുമാനമാകാതെ പിരിഞ്ഞു.

    എറണാകുളം അങ്കമാലി അതിരൂപതിയിൽ ജനാഭിമുഖ കുർബാന തുടരണമെന്ന നിലപാടിലാണ് വലിയൊരു വിഭാഗം വൈദികർ. ഇതു സംബന്ധിച്ച അഡ്മിനിസ്ട്രേറ്ററുടെ ആവശ്യം വൈദികർ തള്ളി.

    അതിരൂപതയിലേക്ക് സഹായ മെത്രാന്‍റെ പേര് നിർദ്ദേശിക്കണമെന്ന ആവശ്യത്തോടും അനുകൂലമായി പ്രതികരിച്ചില്ല.

    ഭൂമിയിടപാടിൽ വത്തിക്കാൻ ആവശ്യപ്പെട്ട റെസ്റ്റിട്യൂഷൻ എത്രയും വേഗം നടപ്പിലാക്കണമെന്നും വൈദികർ യോഗത്തിൽ പറഞ്ഞു. കാനോനിക നടപടിയനുസരിച്ച് കാരണം കാണിക്കൽ നോട്ടീസു പോലും നല്കാതെ ബിഷപ് കരിയിലിനെ രാജി വെയ്പ്പിച്ചത് ക്രൈസ്തവികതയല്ലെന്നും ഈ തീരുമാനം വത്തിക്കാൻ്റെ പ്രതിച്ഛായയെ പോലും ഇകഴ്ത്തിയെന്നും വൈദികർ പറഞ്ഞു. വൈദികരുടെ ജൂബിലി ആഘോഷം പുതിയ സാഹചര്യത്തിൽ വൈദികർ ഉപേക്ഷിച്ചു. വൈദികരുടെ വികാരങ്ങൾ വത്തിക്കാനെ  അറിയിക്കാമെന്ന് ആൻഡ്രൂസ് താഴത്ത്  ഉറപ്പു നൽകിയതായും വൈദികർ അറിയിച്ചു.

    Summary: A section of believers and priests of Ernakulam Angamaly Archdiocese are protesting against the leadership of the Syro Malabar Church. A gathering of believers will be held in Kochi on Sunday, August 7 to protest against the appointment of a new administrator and the issues pertaining to conducting holy mass

    First published:

    Tags: Angamaly Archdiocese, Ernakulam Angamaly Archdiocese