'എന്നോട് ക്ഷമിക്കണം; ഈ കടം ഞാനെന്നെങ്കിലും തീര്‍ക്കും; പണം മോഷ്ടിച്ച പഴ്‌സില്‍ കള്ളന്റെ ഹൃദയം തൊടുന്ന കുറിപ്പ്
- Published by:Sarika KP
- news18-malayalam
Last Updated:
മോഷ്ടാവിനെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് മാത്രമാണ് തന്റെയും പ്രാര്‍ഥനയെന്ന് അതുല്‍ പറയുന്നു.
കോഴിക്കോട്: നഷ്ടപ്പെട്ട പഴ്സ് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് മാവൂരിലെ അതുല്‍ദേവ്. എന്നാൽ പഴ്സ് തുറന്ന് നോക്കിയപ്പോൾ അതിലുണ്ടായിരുന്ന രണ്ടായിരം രൂപ നഷ്ടമായി. എന്നാലും അതുലിനു അതിൽ വിഷമം ഇല്ല. കാരണം അതിൽ നിന്ന് മോഷ്ടാവിന്റെ ഹൃദയം തൊടുന്ന ഒരു കുറിപ്പ് ലഭിച്ചിരുന്നു. അതിൽ ഇങ്ങനെ പറയുന്നു; 'ഇന്നത്തെ നഷ്ടം നാളത്തെ ലാഭം. ഇതു ഞാന്‍ എടുക്കുന്നു. ദൈവമുണ്ടെന്ന് എനിക്ക് മനസിലായി. എന്നോട് ക്ഷമിക്കണം. ഈ കടം ഞാനെന്നെങ്കിലും തീര്‍ക്കും. അത് എന്റെ വാക്കാണ്. ചതിക്കില്ല. ഉറപ്പ്. നിങ്ങളെ ഈശ്വരന്‍ രക്ഷിക്കും'.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അതുല്‍ദേവിന്റെ പഴ്‌സ് നഷ്ടമായത്. എടിഎം കാര്‍ഡടക്കം വിലപ്പെട്ട രേഖകളെല്ലാം ഉള്ളതിനാല്‍ വന്ന വഴിയെല്ലാം തിരഞ്ഞുപോയെങ്കിലും പഴ്‌സ് കിട്ടിയില്ല. ഇതിനെ തുടർന്ന് പഴ്സ് നഷ്ടപ്പെട്ടെന്ന വിവരം പറഞ്ഞുകൊണ്ടും ലഭിക്കുന്നവര്‍ തിരികെയേല്‍പ്പിക്കണമെന്നും പറഞ്ഞ് അതുല്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടു. കൂടാതെ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
advertisement
ഇതിന് പിന്നാലെയാണ് പഴ്‌സ് നഷ്ടപ്പെട്ട സ്ഥലത്തുവച്ച് നാട്ടുകാരനായ ഒരാള്‍ക്ക് ഇത് ലഭിക്കുന്നത്. ഇയാള്‍ പഴ്‌സ് അതുലിനെ തിരികെ ഏല്‍പ്പിച്ചു. എന്നാല്‍ പഴ്‌സില്‍ ഉണ്ടായിരുന്ന പണത്തിന് പകരം ഒരു കുറിപ്പാണ് ലഭിച്ചതെന്ന് അതുല്‍ പറഞ്ഞു.
പണം നഷ്ടപ്പെട്ടെങ്കിലും ലൈസന്‍സ്, ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ച മോഷ്ടാവിനെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് മാത്രമാണ് തന്റെയും പ്രാര്‍ഥനയെന്ന് അതുല്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
December 30, 2023 2:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്നോട് ക്ഷമിക്കണം; ഈ കടം ഞാനെന്നെങ്കിലും തീര്‍ക്കും; പണം മോഷ്ടിച്ച പഴ്‌സില്‍ കള്ളന്റെ ഹൃദയം തൊടുന്ന കുറിപ്പ്