നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

Last Updated:

കൊച്ചി പാലാരിവട്ടത്തു വച്ചാണ് അപകടം

സുരാജ് വെഞ്ഞാറമൂട്
സുരാജ് വെഞ്ഞാറമൂട്
കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ (Suraj Venjaramoodu) കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സുരാജിന്റെ വാഹനമാണ് പാലാരിവട്ടത്തു വച്ച് ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയായ ശരത്തിന് പരിക്കേറ്റു. ശനിയാഴ്ച അർധരാത്രിയോടെയാണ്‌ സംഭവം.
ബൈക്ക് യാത്രികനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് കാലിലാണ് പരിക്ക്. ശസ്ത്രക്രിയ വേണ്ടിവരും എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സുരാജിന് കാര്യമായ പരിക്കുകളില്ല. എന്നാൽ ആശുപത്രിയിൽ എത്തിയ ശേഷം അദ്ദേഹം മടങ്ങി. പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Summary: Bike rider got injured in an accident involving the car actor Suraj Venjaramoodu was travelling. The accident occurred near Palarivattom  in Kochi when the car hit against a motorbike coming from the opposite side. Sarath, a native from Malappuram sustained injuries on his leg
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement