ആറു വർഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ മരിച്ചത് 26,407 പേർ; പരിക്കേറ്റത് പത്തിരട്ടിയലധികം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2018, 2019 വർഷങ്ങളിലാണ് ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ആറു വർഷത്തിനിടെ റോഡ് അപകടങ്ങളിൽ മരണപ്പെട്ടത് 26,407 പേർ. 2016 മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കണക്കുകളാണിത്. 2,49,230 അപകടങ്ങളാണ് ഇക്കാലയളവിൽ സംസ്ഥാനത്തുണ്ടായതെന്ന് മോട്ടർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. അപകടങ്ങളില്‍ 2,81,320 പേർക്ക് പരിക്കേറ്റെന്നും കണക്കുകളിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 8 മാസത്തിനിടെ റോഡ് അപകടങ്ങളിൽ 2, 838 പേർ മരിച്ചതായും 32, 314 പേർക്ക് പരിക്കേറ്റതായും കണക്കുകൾ സൂചിപ്പിക്കുന്നു. 2018, 2019 വർഷങ്ങളിലാണ് ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 80292 അപകടങ്ങളാണ് ഇക്കാലയളവിൽ നടന്നത്.
റോഡ് അപകടങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജീവൻ നഷ്ടമായതും ഇക്കാലയളവിൽ തന്നെയാണ്. 2018 ൽ 4,303 പേർ അപകടങ്ങളിൽ കൊല്ലപ്പെട്ടപ്പോൾ 2019 ൽ റോഡിൽ പൊലിഞ്ഞത് 4, 440 മനുഷ്യജീവനാണ്. ഈ വർഷം ആഗസ്ത് വരെ മാത്രം സംസ്ഥാനത്ത് ഉണ്ടായത് 28,876 റോഡപകടങ്ങളാണ് റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 07, 2022 7:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറു വർഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ മരിച്ചത് 26,407 പേർ; പരിക്കേറ്റത് പത്തിരട്ടിയലധികം










