നഴ്സിനെ രോഗികളുടെ റിപ്പോർട്ട് എഴുതിയും മരുന്ന് നൽകിയും കാമുകൻ സഹായിച്ചതിന് സസ്‌പെൻഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
കാമുകൻ തന്നെ സഹായിക്കുന്നതിന്റെ വീഡിയോ നഴ്സ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്
ബീജിംഗ്: രാത്രി ഡ്യൂട്ടിക്കിടെ തന്റെ ജോലികളിൽ സഹായിക്കാൻ കാമുകനെ അനുവദിച്ച നഴ്സിന് സസ്‌പെൻഷൻ. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള സിംഗ്‌ഡെ ബ്രെയിൻ ബ്ലഡ് വെസൽ ഹോസ്പിറ്റലിലെ നഴ്സിനെതിരെയാണ് ആശുപത്രി അധികൃതർ നടപടിയെടുത്തത്. കാമുകൻ തന്നെ സഹായിക്കുന്നതിന്റെ വീഡിയോ നഴ്സ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
തന്റെ കാമുകൻ എത്രത്തോളം സ്നേഹമുള്ളവനും സഹായമനസ്ഥിതിയുള്ളവനുമാണെന്ന് ലോകത്തെ കാണിക്കാനാണ് നഴ്സ് വീഡിയോ പങ്കുവെച്ചത്. എന്നാൽ, രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നു.
വീഡിയോയിൽ
കാമുകനെ തന്റെ 'നൈറ്റ് ഷിഫ്റ്റ് പാർട്ണർ' എന്നാണ് നഴ്സ് വിശേഷിപ്പിച്ചത്. പകൽ ജോലി ചെയ്യുന്ന കാമുകൻ രാത്രിയിൽ നഴ്സിന് കൂട്ടിരിക്കാൻ ആശുപത്രിയിൽ എത്താറുണ്ട്. നഴ്സിംഗ് സ്റ്റേഷനിലെ കമ്പ്യൂട്ടറിലിരുന്ന് ഇയാൾ രോഗികളുടെ മെഡിക്കൽ റിപ്പോർട്ടുകൾ തയാറാക്കുന്നതും മരുന്നുകൾ എടുത്തു നൽകുന്നതും ഐവി കുപ്പികളിൽ ലേബലുകൾ ഒട്ടിക്കുന്നതും വീഡിയോയിലുണ്ട്. മെഡിക്കൽ പരിശീലനം ലഭിച്ചവർ മാത്രം ചെയ്യേണ്ട ഇത്തരം കാര്യങ്ങൾ പുറത്തുനിന്നുള്ള വ്യക്തി ചെയ്യുന്നത് കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ നടുക്കം രേഖപ്പെടുത്തി.
advertisement
中国山東省青島市の病院の女性看護師が夜勤の際に、彼氏付き添い
↓
彼氏が看護師の代わりに報告を書いたり、薬の準備や点滴のラベル付けを手伝う
↓
看護師が自慢しようと彼氏の様子の動画をSNSにアップして炎上
↓
病院と看護師を処分https://t.co/ZJTPkj7uqC pic.twitter.com/foWMCnF8Kt
— EARLの医学&AIノート (@EARL_med_tw) January 5, 2026
നടപടി
വീഡിയോ വൈറലായതോടെ ആശുപത്രി അധികൃതർ ഉടൻ തന്നെ അന്വേഷണം പ്രഖ്യാപിച്ചു. "അവളുടെ തലയ്ക്ക് എന്തോ തകരാറുണ്ട്, ഇതൊരു ചെറിയ വിഷയമല്ല. ഇതിനെ അതീവ ഗൗരവമായി തന്നെ കാണും," എന്നാണ് ആശുപത്രി വക്താവ് പ്രതികരിച്ചത്.
advertisement
പൊതുജനരോഷം ശക്തമായതിനെത്തുടർന്ന് ജനുവരി 3ന് ക്വിംഗ്‌ഡാവോ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. തൊഴിൽ അച്ചടക്കം ലംഘിച്ചതിന് നഴ്സിനെ സസ്‌പെൻഡ് ചെയ്തതായും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 14, 2026 7:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നഴ്സിനെ രോഗികളുടെ റിപ്പോർട്ട് എഴുതിയും മരുന്ന് നൽകിയും കാമുകൻ സഹായിച്ചതിന് സസ്‌പെൻഷൻ










