നടൻ സിദ്ദിഖ് ബലാത്സം​ഗ കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തുെമെന്ന് സൂചന

Last Updated:

സുപ്രീം കോടതി കഴിഞ്ഞ മാസം സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു

News18
News18
തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരായി. തിരുവനന്തപുരം നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. മകൻ ഷഹീൻ സിദ്ദിഖിനൊപ്പമായിരുന്നു താരം സ്റ്റേഷനിലെത്തിയത്. പ്രധാനമായും സുപ്രീം കോടതി മുന്നോട്ടുവച്ച വ്യവസ്ഥകൾ പൂർത്തിയാക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദിഖിനെ അന്വേഷണ സംഘം വിളിച്ചു വരുത്തിയത്.
സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്ന ഫോണോ മറ്റ് തെളിവുകളോ സിദ്ദിഖ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നില്ല. അതിനാൽ, വ്യക്തത കുറവുള്ള കാര്യങ്ങൾ പരിഹരിക്കുന്നതിന് കൂടിയാണ് അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്.
സുപ്രീം കോടതി കഴിഞ്ഞ മാസം സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നടി പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം നൽകിയത്. ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുടെ ബഞ്ച് ഹ്രസ്വവാദം കേട്ട ശേഷമാണ് നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടൻ സിദ്ദിഖ് ബലാത്സം​ഗ കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തുെമെന്ന് സൂചന
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement