നടി ലീനാ ആന്റണി 75ാം വയസിൽ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതി
- Published by:Rajesh V
- news18-malayalam
Last Updated:
63 വർഷം മുൻപ് പഠനം നിർത്തിയ നടി ലീനാ ആന്റണി നാലുവർഷം മുൻപാണ് ലീന പഠനം പുനരാരംഭിച്ചത്
ആലപ്പുഴ: അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ലീനാ ആന്റണി 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി. മൂന്ന് വർഷം മുൻപ് പത്താംതരം തുല്യതാ പരീക്ഷ ലീന പാസായിരുന്നു. കഴിഞ്ഞ ദിവസം ചേർത്തല ഗവ. ഗേൾസ് സ്കൂളിലാണ് ഹയർസെക്കൻഡറി രണ്ടാംവർഷ തുല്യതാ പരീക്ഷയെഴുതിയത്.
ഇതും വായിക്കുക: Mohanlal 'നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടർ, യഥാർത്ഥ ഹീറോ'; കുറിപ്പുമായി മോഹൻലാൽ
നാലുവർഷം മുൻപാണ് ലീന പഠനം പുനരാരംഭിച്ചത്. തുടര്‍ന്ന് 2022-ൽ പത്താംതരം തുല്യത ജയിച്ചിരുന്നു. തുടർന്നാണ് ഹയർസെക്കൻഡറി പഠനം തുടങ്ങിയത്. സൗകര്യമുള്ളപ്പോഴെല്ലാം തൃച്ചാറ്റുകുളം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽപ്പോയി പഠിച്ചു. പത്താംതരത്തിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർക്കൊപ്പമായിരുന്നു പഠനം. സെന്റർ കോഡിനേറ്റർ കെ കെ രമണി ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഇതും വായിക്കുക: മാസം 8 കോടി വരുമാനം, ദിവസവും ഭക്ഷണം കഴിക്കുന്നത് പതിനായിരത്തോളം പേർ; ഈ ഹോട്ടലിനെ കുറിച്ച് കേട്ടിട്ടുണ്ടോ?
അപ്പൻ മരിച്ചതിനെത്തുടർന്ന് പഠനം നിർത്തി 13-ാം വയസ്സിൽ നാടകവേദിയിലെത്തിയതാണ് ലീന. നടൻ കെ എൽ ആന്റണിയുടെ ജീവിതസഖിയായി. വൈകിയാണ് സിനിമയിലെത്തിയത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ അമ്മവേഷത്തിലൂടെ ശ്രദ്ധനേടി. പിന്നീട്, ഏതാനും സിനിമകളിലും അഭിനയിച്ചു. ഭർത്താവിന്റെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിനെ മറികടക്കാനാണ് മുടങ്ങിയ പഠനം പുനരാരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
July 11, 2025 8:08 AM IST