Mohanlal 'നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടർ, യഥാർ‌ത്ഥ ഹീറോ'; കുറിപ്പുമായി മോഹൻലാൽ

Last Updated:

'സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ. അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകൾക്കുവേണ്ടി പറയണമെന്നെനിക്കു തോന്നി'

മോഹൻലാൽ പങ്കുവച്ച ചിത്രം
മോഹൻലാൽ പങ്കുവച്ച ചിത്രം
തിരുവനന്തപുരം: ഇന്ന് പ്രായമായവർ മുതൽ യുവാക്കൾ വരെ നേരിടുന്നതാണ് ഇയർ ബാലൻസിംഗ് പ്രശ്നം. വലിയ രീതിയിലാണ് ഈ ആരോഗ്യ പ്രശ്നം പലരെയും ബാധിക്കുന്നത്. പലരുടെയും ജോലികളെയും ജീവിതയാത്രയെ പോലും ബാധിക്കുന്നതായി ഈ ആരോഗ്യ പ്രശ്നം മാറിയിരിക്കുന്നു. ഇപ്പോഴിതാ തന്റെ സുഹൃത്തിന്റെ ഇയർ ബാലൻസിംഗ് പ്രശ്നം പരിഹരിച്ചുതന്ന ഡോക്ടറെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ. അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകൾക്കുവേണ്ടി പറയണമെന്നെനിക്കു തോന്നിയെന്ന് മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെ കുറിപ്പിന്റെ പൂർണരൂപം
ജീവിതയാത്രയിൽ അവിചാരിതമായി നമ്മൾ ചില അനുഗ്രഹീതരെ കണ്ടുമുട്ടാറുണ്ട്. ഏറ്റവുമടുത്ത ഒരു സുഹൃത്തുവഴി അങ്ങനെ കണ്ടുമുട്ടിയ ഒരാളാണ് ചെന്ത്രാപ്പിന്നിയിലെ ഡോക്ടർ രവി.
ചെവിയുടെ ബാലൻസിങ് നഷ്ടമാവുന്ന രോഗാവസ്ഥയിൽ നിന്ന് (ഇയർ ബാലൻസ്, BPPV) എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്. ഡോക്ടറെ നേരിൽക്കാണണമെന്ന് ആഗ്രഹം തോന്നി, ഇതേ ചങ്ങാതിക്കൊപ്പം ഈയിടെ തൃപ്രയാർ ക്ഷേത്രത്തിൽ പോയ കൂട്ടത്തിൽ ഞാനും അദ്ദേഹത്തിന്റെ വീട്ടിൽ പോയി. കണ്ടുമുട്ടിയപ്പോഴാണ്, ഇയർ ബാലൻസിന്റെ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ രവിയുടെ മഹത്വം നേരിട്ടറിയാനായത്.
advertisement
തന്നെ ഈ രോഗാവസ്ഥ ബാധിച്ചപ്പോൾ സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യമാണ് ദൈവസിദ്ധമെന്ന നിലയ്ക്ക് അനേകർക്കാശ്വാസമായി അദ്ദേഹം കൈമാറുന്നത്. നിസ്വാർത്ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകൾ തിരിച്ചറിഞ്ഞപ്പോൾ തോന്നിയത്. സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ. അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകൾക്കുവേണ്ടി പറയണമെന്നെനിക്കു തോന്നി. അദ്ദേഹത്തിന് ജഗദീശ്വരൻ ദീർഘായുസ്സും മംഗളങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Mohanlal 'നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടർ, യഥാർ‌ത്ഥ ഹീറോ'; കുറിപ്പുമായി മോഹൻലാൽ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement