മാസം 8 കോടി വരുമാനം, ദിവസവും ഭക്ഷണം കഴിക്കുന്നത് പതിനായിരത്തോളം പേർ; ഈ ഹോട്ടലിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

Last Updated:
ഏകദേശം 100 കോടി രൂപ പ്രതിവർഷം സമ്പാദിക്കുന്നു. 500-ലധികംവരുന്ന ജീവനക്കാരുടെ ഒരു ടീമാണുള്ളത്
1/6
amrik sukhdev dhaba
ന്യൂഡൽഹി: വ്യത്യസ്തതകൾകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒട്ടനവധി ഭക്ഷണശാലകൾ ചുറ്റിലുമുണ്ടാകാം. രുചിയിലെ വൈവിധ്യം കൊണ്ട്, വിഭവങ്ങളുടെ പ്രത്യേകതകൊണ്ടും പ്രശസ്തിയിലേക്ക് ഉയരുന്ന ഹോട്ടലുകളുണ്ട്. ചിലതാകട്ടെ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ബാഹുല്യം കൊണ്ടും ശ്രദ്ധ നേടും. ഹരിയാനയിലെ മുർത്താലിലുള്ള അമ്രിക് സുഖ്‌ദേവ് ധാബയാണ് അത്തരമൊരു ഭക്ഷണശാല. ഡൽഹി-എൻ‌സി‌ആറിൽ നിന്നും ഈ മേഖലയുടെ പുറത്തുനിന്നും ഉപഭോക്താക്കളെ ആകർഷിക്കാൻ ഈ ധാബയ്ക്ക് കഴിയുന്നു.
advertisement
2/6
amrik sukhdev dhaba
ട്രക്ക് ഡ്രൈവർമാരെ ലക്ഷ്യമിട്ടാണ് സർദാർ പ്രകാശ് സിംഗ് 1956 ൽ അമ്രിക് സുഖ്‌ദേവ് ധാബ സ്ഥാപിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ അമ്രിക് സിംഗും സുഖ്‌ദേവ് സിംഗുമാണ് ഇത് പരിപാലിക്കുന്നത്. തുടക്കത്തിൽ ദാൽ റൊട്ടി, സബ്‌സി, ചോറ് എന്നിങ്ങനെ പതിവ് ഭക്ഷണമായിരുന്നു വിളമ്പിയിരുന്നത്. തുടക്കകാലം മുതൽ അമ്രിക് സുഖ്‌ദേവ് ധാബ ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ പലഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു മൾട്ടി-ക്യൂസിൻ ഭക്ഷണ ഇടമായി. ചൈനീസ്, കോണ്ടിനെന്റൽ തുടങ്ങിയ നിരവധി ആഗോള ഇനങ്ങളും മധുര പലഹാരങ്ങളുടെ ഒരു നിരയും പിന്നീട് ഇതിനൊപ്പം ചേർ‌ത്തു.
advertisement
3/6
amrik sukhdev dhaba
1990-കളിലാണ് അമ്രിക് സിംഗ്, സുഖ്‌ദേവ് സിംഗ് സഹോദരങ്ങൾ പണം ചെലവിട്ട് ധാബ നവീകരിച്ചു. 2000ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി ആധുനിക രൂപം നൽകി. അതിനുശേഷം പഞ്ചാബിലേക്കും ഹിമാചലിലേക്കും പോകുന്ന ഉയർന്ന നിലവാരമുള്ള ഉപഭോക്താക്കളെപോലും ആകർഷിക്കാൻ തുടങ്ങി. ഹരിയാനയിലെ മുർത്താലിലെ ഗ്രാൻഡ് ട്രങ്ക് റോഡിലാണ് അമ്രിക് സുഖ്‌ദേവ് ധാബ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിന്റെ ഒരു പ്രത്യേക ഐഡന്റിറ്റി മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് കൂടാനുള്ള ഒരു പ്രധാന സ്ഥലമായി മാറിയിരിക്കുന്ന ഇവിടം ഇപ്പോൾ ഭക്ഷണപ്രിയരുടെ ആദ്യ ഇഷ്ടങ്ങളിലൊന്നാണിത്.
advertisement
4/6
amrik sukhdev dhaba
പറാത്തകളും മറ്റ് നിരവധി വിഭവങ്ങളും ആസ്വദിക്കാൻ ആയിരക്കണക്കിന് ഉപഭോക്താക്കൾ ദിവസവും ഈ സ്ഥലം സന്ദർശിക്കുന്നു. രാത്രിയിൽ പോലും റെസ്റ്റോറന്റ് ഉപഭോക്താക്കളാൽ നിറഞ്ഞിരിക്കും. ദിവസേന ഇത്രയധികം ഉപഭോക്താക്കൾ ഇവിടെ സന്ദർശിക്കുന്നതിനാൽ, അതിന്റെ വിറ്റുവരവും കൂടുതലാണ്. ലോകത്തിലെ ഏറ്റവും മികച്ച 100 റസ്റ്റോറന്റുകളിൽ ഒന്നായ ടേസ്റ്റ്അറ്റ്ലസിന്റെ പട്ടികയിൽ അമ്രിക് സുഖ്ദേവ് ധാബ ഇടം നേടിയിട്ടുണ്ട്.
advertisement
5/6
amrik sukhdev dhaba
റോക്കി സാഗ്ഗൂ ക്യാപിറ്റലിന്റെ അഭിപ്രായത്തിൽ, പ്രതിദിനം ഏകദേശം 10,000 ഉപഭോക്താക്കളാണ് അമ്രിക് സുഖ്ദേവ് ധാബയിലെത്തുന്നത്. ഏകദേശം 100 കോടി രൂപ പ്രതിവർഷം സമ്പാദിക്കുന്നു. 500-ലധികംവരുന്ന ജീവനക്കാരുടെ ഒരു ടീമാണുള്ളത്.
advertisement
6/6
amrik sukhdev dhaba
ആദ്യകാല ഉപഭോക്താക്കളില്‍ ഉടമകള്‍ വിശ്വാസം വളര്‍ത്തിയെടുത്തു എന്നതാണ്. ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ക്യാബ് ഡ്രൈവര്‍മാര്‍ക്കും അവര്‍ സൗജന്യമായോ വിലക്കുറവിലോ ഭക്ഷണം നല്‍കി. ഇവര്‍ പിന്നീട് ഹോട്ടലിലെ പതിവ് സന്ദര്‍ശകരായി മാറി. ഇത് ഒരു വിശ്വസ്ത ഉപഭോക്തൃ അടിത്തറ രൂപപ്പെടുത്താന്‍ സഹായിച്ചു.അതിശയകരമായ വിജയം നേടിയിട്ടും, അമ്രിക് സുഖ്ദേവ് ധാബ ഒരിക്കലും പബ്ലിസിറ്റിയുടെയോ പരസ്യങ്ങളുടെയോ സഹായം സ്വീകരിച്ചില്ല. അത് വെറും വാമൊഴിയെ മാത്രമാണ് ഇത്രയും വളർച്ച കൈവരിച്ചത്.
advertisement
'എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് എൻഎസ്എസ് പിന്തുണ ഗുണം ചെയ്യും'; എംവി ഗോവിന്ദൻ
'എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് എൻഎസ്എസ് പിന്തുണ ഗുണം ചെയ്യും'; എംവി ഗോവിന്ദൻ
  • എൻഎസ്എസ് പിന്തുണ എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് ഗുണം ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

  • എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ് പിന്തുണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • കേന്ദ്ര-സംസ്ഥാന തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടമാകരുതെന്ന് എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

View All
advertisement