Air India Express | കൊച്ചിയിൽനിന്ന് ബുഡാപെസ്റ്റിലേക്ക് എയർഇന്ത്യാ എക്സ്പ്രസ്; യാത്രക്കാരെ മുംബൈയിലേക്ക് എത്തിക്കും
- Published by:Anuraj GR
- news18-malayalam
Last Updated:
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായാണ് കൊച്ചിയിൽനിന്ന് ബുഡാപെസ്റ്റിലേക്ക് പ്രത്യേക സർവീസ് നടത്തുന്നത്
കൊച്ചി: ബുഡപെസ്റ്റിലേക്ക് നെടുമ്പാശേരിയിൽനിന്ന് ഇന്ന് എയർ ഇന്ത്യാ എക്സ്പ്രസ് (Air India) വിമാനം സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതു കൂടാതെ മുംബൈയിൽനിന്ന് ബുച്ചാറെസ്റ്റിലേക്കും സർവീസ് ഉണ്ടാകും. ഈ രണ്ട് വിമാനങ്ങളും യുക്രെയ്നിൽനിന്ന് രക്ഷപെടുത്തിയ ഇന്ത്യക്കാരെ ബോംബെയിൽ എത്തിക്കും. ബുച്ചാറെസ്റ്റിൽനിന്നുള്ള വിമാനം ഇന്ന് അർദ്ധരാത്രിക്കുശേഷം 1.50ന് മുംബൈയിലെത്തും. ബുഡാപെസ്റ്റിൽനിന്നുള്ള (Budapest) വിമാനം നാളെ രാവിലെ എട്ട് മണിക്ക് മുംബൈയിലെത്തും. രണ്ടു വിമാനങ്ങളും കുവൈറ്റ് വഴിയാണ് സർവീസ് നടത്തുന്നത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായാണ് കൊച്ചിയിൽനിന്ന് ബുഡാപെസ്റ്റിലേക്ക് പ്രത്യേക സർവീസ് നടത്തുന്നത്.
അതേസമയം ഡല്‍ഹിയില്‍ എത്തുന്നവരെ ഇന്ന് 3 വിമാനങ്ങളിൽ കേരളത്തിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആദ്യ വിമാനം രാവിലെ 9.30ന് സല്‍ഹിയില്‍ നിന്നും തിരിക്കും. ഉച്ചക്ക് 3.30നും വൈകുന്നേരം 6.30നും വിമാനങ്ങൾ പുറപ്പെടും. സംസ്ഥാന സർക്കാർ മുൻകൈയെടുത്താണ് പ്രത്യേക ചാർട്ടേർഡ് വിമാനങ്ങൾ അയയ്ക്കുന്നത്. ഇത് കൂടാതെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകൾ പ്രവര്‍ത്തനനിരതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
advertisement
അതിനിടെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി മൂന്ന് വ്യോമസേന വിമാനങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി. മൂന്ന് വിമാനങ്ങളിലായി 648 പേർ തിരിച്ചെത്തി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്നലെ വരെ 15 വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. 3353 ഇന്ത്യൻ പൗരന്മാർ ഇന്ത്യയിലേക്ക് മടങ്ങി.1796 - റൊമേനിയ വഴിയും
1126 പേർ ഹംഗറി വഴിയും തിരിച്ചെത്തി. 430 പേരാണ് പോളണ്ട് വഴി ഇന്ത്യയിലെത്തിയത്. സംഘർഷം തുടങ്ങിയതു മുതൽ 17000 ഇന്ത്യക്കാർ യുക്രെയ്ൻ വിട്ടതായാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. അതേസമയം കിഴക്കൻ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പ്ക്കുന്നതിനുള്ള ശ്രമവും തുടരുകയാണ്.
advertisement
റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വീണ്ടും ചർച്ച നടത്തി. സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഇതേത്തുടർന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സേന സഹായിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. അതേസമയം റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊലപ്പെട്ടതിൽ യുക്രെയ്ൻ ഖേദം അറിയിച്ചു. ഇന്ത്യൻ വിദ്യാർഥിയുടെ മരണത്തിൽ
ഐക്യരാഷ്ട്രസഭയിലായിരുന്നു യുക്രെയ്ൻ സ്ഥാനപതി സെർജി കിസ്ലിത്സ അനുശോചനം അറിയിച്ചത്. കർണാടക സ്വദേശി നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.. അസുഖം ബാധിച്ച് മരിച്ച പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാലിന്റെ മൃതദേഹവും നാട്ടിലെത്തിക്കാനാണ് ശ്രമം.
advertisement
Also Read- An Air India Express flight from Nedumbassery to Budapest will operate today, officials said. The Indians rescued from Ukraine will be flown to Bombay on this flight. The special service from Kochi to Budapest is part of Operation Ganga.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2022 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Air India Express | കൊച്ചിയിൽനിന്ന് ബുഡാപെസ്റ്റിലേക്ക് എയർഇന്ത്യാ എക്സ്പ്രസ്; യാത്രക്കാരെ മുംബൈയിലേക്ക് എത്തിക്കും