'സൂംബാ' നൃത്തപദ്ധതിക്ക് എതിരായി 'ചിലര്‍' നടത്തുന്ന വ്യാജ പ്രചാരണങ്ങൾ പ്രതിഷേധാർഹം; എ ഐ വൈ എഫ്

Last Updated:

സൂംബ വിരുദ്ധ പ്രചാരണങ്ങളെ ചെറുത്ത് തോല്പിക്കുമെന്നും വിദ്യാർത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് വ്യാപകമായി സുംബാ നൃത്തം സംഘടിപ്പിക്കുമെന്നും എഐവൈഎഫ്

News18
News18
വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന അരാജകപ്രവണതയും അതുവഴി രൂപപ്പെടുന്ന ലഹരി ഉപയോഗവും നമ്മുടെ യുവതലമുറയുടെ ഇച്ഛാശേഷിയെ പൂർണ്ണമായും നശിപ്പിക്കുന്ന സാഹചര്യത്തിൽ ലഹരി ഉപയോഗം ഇല്ലാതാക്കാനും മാനസിക സമ്മർദം കുറയ്‌ക്കാനുമുള്ള സമഗ്ര കായിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി രൂപപ്പെടുത്തിയ 'സൂംബാ' നൃത്തം പാഠ്യപദ്ധതിക്കെതിരിൽ ചില സംഘടനകൾ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.
വിദ്യാർത്ഥികളുടെ അക്കാദമിക ജീവിതത്തെ പരിപോഷിപ്പിക്കുകയും അവരിലെ പ്രതിലോമചിന്തകളെ നിർമ്മാർജ്ജനം ചെയ്ത് ആരോഗ്യകരമായ ജീവിതശൈലി പ്രദാനം ചെയ്യുകയും ചെയ്യുന്ന പ്രായോഗിക പരിശീലനത്തെ അടച്ചാക്ഷേപിച്ചും ആൺ കുട്ടികളും പെൺ കുട്ടികളും തമ്മിൽ ഇട കലർന്നുള്ള മത വിരുദ്ധവും അധാർമികവുമായ നൃത്തമെന്ന വ്യാജാരോപണം ഉന്നയിച്ചു കൊണ്ടുമാണ് സൂംബക്കെതിരെ നിലവിൽ ചില തല്പര കക്ഷികൾ രംഗത്തെത്തിയിരിക്കുന്നത്.
സൂംബയെ എതിർക്കുന്ന സംഘടനകളുടെ പേര് പരാമർശിക്കാതെയാണ് എ ഐ വൈ എഫ് പ്രസ്താവന ഇറക്കിയിട്ടുള്ളത്.
മദ്യവും മയക്കു മരുന്നുമടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിത വ്യവഹാരങ്ങളിലും ബോധമണ്ഡലങ്ങളിലും സമഗ്രാധിപത്യം സ്ഥാപിച്ച് പൊതു ജനാരോഗ്യത്തിനും സാമൂഹ്യപുരോഗതിക്കും കടുത്ത വിഘാതം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കേരളം കണ്ടു കൊണ്ടിരിക്കുകയാണ്.
advertisement
വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം യുവ തലമുറയടക്കമുള്ള സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുശക്തവും കാര്യ ക്ഷമവുമായ പ്രതിരോധ മാർഗ്ഗങ്ങൾ വിവിധ വകുപ്പുകളെ എകോപിപ്പിച്ചു കൊണ്ട് ഫലപ്രദമായി നടപ്പാക്കുന്ന സർക്കാർ നിലപാടുകളെ ദുർബലപ്പെടുത്തുന്ന സമീപനം ഉപേക്ഷിക്കണമെന്നും സൂംബ വിരുദ്ധ പ്രചാരണങ്ങളെ ചെറുത്ത് തോല്പിക്കുമെന്നും വിദ്യാർത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് വ്യാപകമായി സുംബാ നൃത്തം സംഘടിപ്പിക്കുമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സൂംബാ' നൃത്തപദ്ധതിക്ക് എതിരായി 'ചിലര്‍' നടത്തുന്ന വ്യാജ പ്രചാരണങ്ങൾ പ്രതിഷേധാർഹം; എ ഐ വൈ എഫ്
Next Article
advertisement
എബിവിപി ഏഴ് വര്‍ഷത്തിന് ശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചുവന്നത് എന്തുകൊണ്ട്?
എബിവിപി ഏഴ് വര്‍ഷത്തിന് ശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചുവന്നത് എന്തുകൊണ്ട്?
  • ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഏഴ് വര്‍ഷത്തിന് ശേഷം എബിവിപി തകര്‍പ്പന്‍ വിജയം നേടി.

  • എബിവിപി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, കള്‍ച്ചറല്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി സ്ഥാനങ്ങള്‍ നേടി.

  • എബിവിപിയുടെ വിജയത്തിന് എതിരാളികളായ എസ്.എഫ്.ഐ, എന്‍.എസ്.യു.ഐ എന്നിവിടങ്ങളിലെ തര്‍ക്കങ്ങളും കാരണമായി.

View All
advertisement