യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം; സായ് പല്ലവിക്കും കലൈമാമണി
- Published by:meera_57
- news18-malayalam
Last Updated:
നടൻ എസ്.ജെ. സൂര്യ, നടി സായ് പല്ലവി, സംവിധായകൻ ലിങ്കുസ്വാമി എന്നിവർക്ക് 2021ലെ കലൈമാമണി പുരസ്കാരം ലഭിച്ചു
ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം. 2021, 2022, 2023 വർഷങ്ങളിലെ കലൈമാമണി പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. നടൻ എസ്.ജെ. സൂര്യ, നടി സായ് പല്ലവി, സംവിധായകൻ ലിങ്കുസ്വാമി എന്നിവർക്ക് 2021ലെ കലൈമാമണി പുരസ്കാരം ലഭിച്ചു. നടൻ വിക്രം പ്രഭു, ഗാനരചയിതാവ് വിവേക എന്നിവർക്ക് 2022ലെ പുരസ്കാരം ലഭിച്ചപ്പോൾ നടന്മാരായ മണികണ്ഠൻ, ജോർജ് ആര്യൻ, സംഗീത സംവിധായകൻ അനിരുദ് രവിചന്ദ്രൻ, ഗായിക ശ്വേത മോഹൻ, ഡാൻസ് കോറിയോഗ്രാഫർ സാന്റി മാസ്റ്റർ എന്നിവർക്ക് 2023ലെ പുരസ്‌കാരം ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്നാണ് കലൈമാമണി പുരസ്കാരം. പുരസ്കാരങ്ങൾ ഒക്ടോബറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സമ്മാനിക്കും.
Summary: Singer KJ Yesudas wins the MS Subbulakshmi instituted by the Government of Tamilnadu. Kalaimamani awards for three consecutive years 2021, 2022 and 2023 have also been announced. The winners include actor Sai Pallavi, SJ Suryah and director Lingusamy
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 24, 2025 11:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം; സായ് പല്ലവിക്കും കലൈമാമണി