BREAKING | കോവിഡ് 19: സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി
- Published by:Rajesh V
- news18-malayalam
Last Updated:
എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്ര സർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു
തിരുവനന്തപുരം: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എൽസി പരീക്ഷകളും പ്ലസ് ടു പരീക്ഷകളും മാറ്റിവെച്ചു. ഇതിനൊപ്പം സർവകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നേരത്തെ ഏഴാംക്ലാസ് വരെയുള്ള പരീക്ഷകൾ ഉപേക്ഷിച്ചിരുന്നു. എന്നാൽ അപ്പോഴും എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളും മാറ്റിവെക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നാൽ അതീവ ജാഗ്രത വേണ്ട ഈ സമയത്ത് കുട്ടികൾ സ്കൂളിലെത്തുന്നതും കൂട്ടംകൂടിയിരിക്കുന്നതും പ്രതികൂലമായി മാറുമെന്ന നിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് തീരുമാനം.
You may also like:COVID 19| ബഹ്റൈനിലും ജുമുഅ നിര്‍ത്തിവെക്കുന്നു; നമസ്കാരം വീട്ടില്‍ നിര്‍വഹിക്കാൻ ആഹ്വാനം [NEWS]COVID 19 | കണ്ണൂരിൽ നിന്നൊരു ശുഭവാർത്ത; കോവിഡ് ബാധിച്ച ആളുടെ നാലാമത്തെ പരിശോധനാഫലവും നെഗറ്റീവ് [NEWS]COVID 19 | ഒമാനിൽ കണ്ണൂരിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ് [NEWS]
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചിരുന്നു. സര്‍വകലാശാല പരീക്ഷകളും മാറ്റിവയ്ക്കണമെന്നായിരുന്നു നിർദേശം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 20, 2020 12:32 PM IST


