COVID 19| ബഹ്റൈനിലും ജുമുഅ നിര്ത്തിവെക്കുന്നു; നമസ്കാരം വീട്ടില് നിര്വഹിക്കാൻ ആഹ്വാനം
- Published by:user_49
- news18india
Last Updated:
'നമസ്കാരം വീട്ടില് വെച്ച് നിര്വഹിക്കൂ' എന്ന ആഹ്വാനവും ബാങ്കിന്റെ കൂട്ടത്തില് ഉള്പ്പെടുത്തും
മനാമ: ബഹ്റൈനിലെ മുഴുവന് പള്ളികളിലും വെള്ളിയാഴ്ച പ്രാര്ഥനയായ ജുമുഅ നമസ്കാരം നിര്ത്തിവെക്കാന് സുന്നി വഖ്ഫ് ഡയറക്ടറേറ്റ് തീരുമാനിച്ചു. പള്ളികളില് നമസ്കാര സമയത്ത് നിയന്ത്രണങ്ങള് നേരത്തേതന്നെ ഏര്പ്പെടുത്തി തുടങ്ങിയിരുന്നു.
സാധാരണ നമസ്കാരങ്ങള്ക്കായി പള്ളികള് തുറക്കുമെന്നും എന്നാല്, കൂടുതല് ജനങ്ങള് ഒരുമിച്ചുകൂടുന്ന അവസരമായതിനാലാണ് ജുമുഅ നമസ്കാരം ഒരറിയിപ്പുണ്ടാകുന്നതു വരെ നിര്ത്തിവെക്കാന് തീരുമാനിച്ചിട്ടുള്ളതെന്നുമാണ് അറിയിപ്പ്. ജുമുഅക്കായി ബാങ്ക് കൊടുക്കാന് മുഅദ്ദിനുകള്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.
You may also like:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]
'നമസ്കാരം വീട്ടില് വെച്ച് നിര്വഹിക്കൂ' എന്ന ആഹ്വാനവും ബാങ്കിന്റെ കൂട്ടത്തില് ഉള്പ്പെടുത്താന് നിര്ദേശിച്ചിട്ടുണ്ട്. സാധാരണ നമസ്കാരങ്ങള് മുടക്കമില്ലാതെ തുടരുന്നതോടൊപ്പം നമസ്കാര ശേഷം 10 മിനിറ്റ് കഴിഞ്ഞ് പള്ളികള് അടക്കാനും നിര്ദേശം നല്കിയിട്ടുണ്ട്. ക്ലാസുകളും പ്രഭാഷണങ്ങളും പള്ളികളില് പാടില്ലെന്നും നിര്ദേശമുണ്ട്.
Location :
First Published :
March 20, 2020 12:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ബഹ്റൈനിലും ജുമുഅ നിര്ത്തിവെക്കുന്നു; നമസ്കാരം വീട്ടില് നിര്വഹിക്കാൻ ആഹ്വാനം