'ലണ്ടനിലെ നക്ഷത്രഹോട്ടലിൽ മലയാളിവിദ്യാർത്ഥികൾ പാർട്ട് ടൈം ജോലി ചെയ്യുന്നതിന് ഉത്തരവാദി നിങ്ങളുടെ പാർട്ടി'; എ.പി. അബ്ദുള്ളക്കുട്ടി
- Published by:user_57
- news18-malayalam
Last Updated:
'ആ നയം നാം സ്വീകരിച്ചിരുന്നുവെങ്കിൽ കേരളം ഒരു വലിയ മണിപ്പാൽ ആകുമായിരുന്നു': അബ്ദുള്ളക്കുട്ടി
കേരള മുഖ്യമന്ത്രി വിദേശത്ത് പോയതും, അവിടുത്തെ മലയാളി വിദ്യാർഥികൾ അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുത്തതും മറ്റും വാർത്തയായിരുന്നു. എന്നാൽ പഴയ കാലത്തെ ചില സംഭവങ്ങൾ ഓർത്തെടുത്തു കൊണ്ട് എ.പി. അബ്ദുള്ളക്കുട്ടി ഒരു ഫേസ്ബുക്ക് പോസ്റ്റുമായി വന്നിരിക്കുന്നു. പോസ്റ്റിലെ വാക്കുകൾ ചുവടെ:
പ്രിയ പിണറായി, നിങ്ങളുടെ വിദേശ യാത്ര കഴിഞ്ഞുളള ഇന്നത്തെ പ്രതികരണം കേട്ടു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കണമെന്ന അങ്ങയുടെ ആഗ്രഹം ചാനലുകളിൽ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരു പ്രേക്ഷകനാണ് ഈയുളളവൻ. ഈ പഴയ സഖാവിന് ചിരിയടക്കാൻ കഴിയാത്തതിനാലാണ് ഈ തുറന്ന കത്ത്.
1994 മാർച്ചിൽ ഒരു ഞാറാഴ്ച ദിവസം. വടക്കൻ മലബാറിലെ ആദ്യമെഡിക്കൽ കോളേജിന്റെ ഉദ്‌ഘാടനം. കേന്ദ്ര ആരോഗ്യ മന്ത്രി SS അലുവാലിയായും, മുഖ്യമന്ത്രി കരുണാകരനും ഉൽഘാടനം ചെയ്യുന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ അങ്ങും കോടിയേരിയും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉദ്‌ഘാടനംപരിപാടി കലക്കാൻ പോയ എന്റെ കോലമാണ്
advertisement
ഈ കുറിപ്പിന് താഴെ കാണുന്ന ചിത്രം. കരുണാകരന്റെ പോലീസ് ഉടുതുണിയില്ലാതെ തൂക്കി ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു
എന്നെയും SFI സഖാക്കളേയും ...
സ്വാശ്രയ കോളേജുകൾ ... തുടർന്ന് ഡീമ്ഡ് യൂണിവേഴ്സിറ്റികൾ
കേരളത്തിന്റെ ആ സ്വപ്നങ്ങളെല്ലാം തകർത്തത് പരിയാരം സമരം കഴിഞ്ഞ് മൂന്നാം ദിവസം കൂത്തുപറമ്പ് വെടിവെപ്പോട് കൂടിയാണ്. അഞ്ച് പേർ കൊല്ലപ്പെട്ടു. പുഷ്പൻ കൊല്ലാകൊല ചെയ്യപ്പെട്ട് ഇന്നും രോഗശയ്യയിൽ.
മിസ്റ്റർ പിണറായി നിങ്ങൾക്ക് നാണമില്ലെ? ഇങ്ങനെയൊക്കെ പ്രതികരിക്കാൻ നിങ്ങള്ക്ക് ഓർമ്മശക്തി പോയൊ? രാഷ്ട്രീയ അൾസിമേഷ്യ ബാധിച്ചോ?
advertisement
ഒരു കാര്യം കൂടി ഓർമ്മിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. കൃത്യമായി പറഞ്ഞാൽ 1986ൽ ആണ് കേരളം ഹയർ എഡുക്കേഷന്റെ ഹബ്
ആവാനുള്ള സാധ്യത തകർത്ത ഒരു സംഭവം ഓർമ്മിപ്പിക്കാം. അതിന്റെ പിന്നിൽ നിങ്ങളുടെ ഗുരു അച്ചുതാനന്ദനാണ്. അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ ഒഫ്താൽമോളജി PG കോഴ്സ് സ്വകാര്യ മേഖലയിൽ കരുണാകര സർക്കാർ അനുവദിച്ചു.
ആ നയം നാം സ്വീകരിച്ചിരുന്നുവെങ്കിൽ കേരളം ഒരു വലിയ മണിപ്പാൽ ആകുമായിരുന്നു. അതിനെതിരെ വലിയ കലാപം നടന്നു. ആ വിദ്യാഭ്യാസ വിപ്ലവം പുരോഗതി തകർത്തത് അച്ചുതാനന്ദൻ ഇറക്കിവിട്ട SFIകുഞ്ഞാടുകാണ്.
advertisement
പിണറായി സഖാവേ, പിണറായി എന്ന സ്ഥലം ആ പേര് അവിടെയാണ് കേരള നാശത്തിന്റെ ആശത്തിന്റെ വിത്ത് കുരുത്തത്. അതാണ് നാം അനുഭവിക്കുന്നത്. അങ്ങ് പറഞ്ഞില്ലേ, ലണ്ടനിലെ 5 Star ഹോട്ടലിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളെ കണ്ടെന്ന്. അതിന് ഉത്തരവാദി നിങ്ങളുടെ പാർട്ടിയാണ്.
Summary: A.P. Abdullakutty posted a Facebook note where he mentions the event when CM PInarayi Vijayan met Malayali students abroad. He narrated certain incidents from the past in the wake of it
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 19, 2022 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലണ്ടനിലെ നക്ഷത്രഹോട്ടലിൽ മലയാളിവിദ്യാർത്ഥികൾ പാർട്ട് ടൈം ജോലി ചെയ്യുന്നതിന് ഉത്തരവാദി നിങ്ങളുടെ പാർട്ടി'; എ.പി. അബ്ദുള്ളക്കുട്ടി