• HOME
  • »
  • NEWS
  • »
  • kerala
  • »
  • Attappady Madhu Case | അട്ടപ്പാടി മധു കൊലക്കേസ്; ഈ മാസം പതിനേഴിന് കുറ്റപത്രം വായിക്കും

Attappady Madhu Case | അട്ടപ്പാടി മധു കൊലക്കേസ്; ഈ മാസം പതിനേഴിന് കുറ്റപത്രം വായിക്കും

പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും പ്രോസിക്യൂഷന്‍ കൈമാറി

Madhu case

Madhu case

  • Share this:
    അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍  ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ (Attappady Madhu Murder Case)  ഈമാസം പതിനേഴിന് കുറ്റപത്രം വായിക്കും. പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും പ്രോസിക്യൂഷന്‍ കൈമാറി. ചുമത്തിയ കുറ്റങ്ങള്‍ പലതും നിലനില്‍ക്കുന്നതല്ലെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം.

    കേസ് പരിഗണിച്ചപ്പോള്‍ കുറ്റപത്രം വായിക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാൽ സൈബർ തെളിവുകളടക്കം ചില രേഖകൾ കൂടി ലഭിക്കാനുണ്ടെന്നും അത് പരിശോധിക്കണമെന്നും പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു. എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ആവശ്യമായ രേഖകൾ നൽകാൻ തയാറാണെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ പറഞ്ഞു.

    READ ALSO- Attappady Madhu Case | അട്ടപ്പാടി മധു കൊലക്കേസ് വിചാരണ നേരത്തേയാക്കാൻ നടപടി; വിചാരണ ഫെബ്രുവരി 18ന് തുടങ്ങും

    തുടർന്ന് കേസ് പരിഗണിക്കുന്നത് 12 മണിയിലേക്ക് മാറ്റി. പ്രതിഭാഗം ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയ ശേഷം വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് പതിനേഴിന് കുറ്റപത്രം വായിക്കുമെന്ന് മണ്ണാര്‍ക്കാട് എസ്.സി-എസ്.എസ് ടി കോടതി അറിയിച്ചത്. മുന്‍പ് കേസിലെ വിചാരണ നടപടികള്‍ വൈകുന്നതിനെതിരെ ഹൈക്കോടതി ഇടപ്പെട്ടിരുന്നു.

    READ ALSO - അട്ടപ്പാടിയിൽ രണ്ടു വയസ്സുകാരനായ ആദിവാസി ബാലൻ മരിച്ചു; പരിശോധനയിൽ കോവിഡ് പോസിറ്റീവ്

    പ്രതികൾക്കെതിരെ ചുമത്തപ്പെട്ട വകുപ്പുകള്‍ പലതും നിലനിൽക്കാത്തതാണെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു. നിയമപരമായി കസ്റ്റഡിയിലുള്ളയാള്‍ മരിച്ച കേസിൽ ഐപിസി 302 വകുപ്പ് നിലനിൽക്കില്ലെന്ന വാദം പ്രതിഭാഗം ഉന്നയിച്ചു. എന്നാൽ മധു മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും അതുകൊണ്ട് തന്നെ പ്രായപൂർത്തിയാകാത്തയാളുടെ പരിഗണന ലഭിക്കുമെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

    Accident| പത്തുടൺ വളവുമായി ലോറി ക്വാറിയിലെ കുളത്തിലേക്ക് വീണുമുങ്ങി; ഡ്രൈവറെ കാണാനില്ല


    കോട്ടയത്ത് (Kottayam) മറിയപ്പള്ളി (Mariyapalli) മുട്ടത്ത് പാറമടയിലെ കുളത്തിൽ വീണ ലോറി പൂർണമായി മുങ്ങി. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് ലോറി 100 അടിയോളം താഴ്ചയുള്ള ക്വാറിയിൽ വീണത്. ഡ്രൈവറെ കണ്ടെത്താനായില്ല.

    തിരുവനന്തപുരം പാറശ്ശാല സ്വദേശി ഡ്രൈവർ അജി കുമാറിനെ കുറിച്ച് വിവരമില്ല. സമീപത്തുള്ള വളം ഡിപ്പോയിൽ വളം കയറ്റാനെത്തിയ ലോറി പത്ത് ടൺ വളവുമായി ക്വാറിയിൽ വീഴുകയായിരുന്നു. ഇന്നലെ അഗ്നിശമന സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് വാഹനം കണ്ടെത്തിയിരുന്നു. നിരവധി വർഷം വാഹനം ഓടിച്ച് പരിചയമുള്ളയാളാണ് അജികുമാർ. ദേഹാസ്യസ്ഥ്യം ഉണ്ടായോയെന്നാണ് സംശയം.

    read also- Accident | കല്ലില്‍ തട്ടി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

    ഇന്നലെ രാത്രി രണ്ടുമണി വരെ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ക്രെയിനെത്തിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല. വാഹനം പുറത്തുനിന്ന് നോക്കിയാൽ കാണാത്ത തരത്തിൽ മുങ്ങി കിടക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെ വലിയ ക്രെയിൻ എത്തിച്ച് രക്ഷാപ്രവർത്തനം പുനരാരംഭിക്കും.
    Published by:Arun krishna
    First published: