രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10ന്; അതുവരെ കടുത്ത നടപടികൾ പാടില്ലെന്ന് നിർദേശം
- Published by:Rajesh V
- news18-malayalam
Last Updated:
‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. ലൈംഗികാതിക്രമത്തിന് ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു
തിരുവനന്തപുരം: ഹോം സ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന് കാട്ടി ബെംഗളൂരുവിൽ താമസിക്കുന്ന 23കാരി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. ജാമ്യാപേക്ഷ ഉത്തരവിൽ വിധി ബുധനാഴ്ച പറയും. അതുവരെ കടുത്ത നടപടി പാടില്ലെന്ന് കോടതി നിർദേശമുണ്ട്. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കേസിൽ അറസ്റ്റ് തടഞ്ഞ് താൽക്കാലിക ഉത്തരവിറക്കണമെന്ന രാഹുലിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
അന്വേഷണ ചുമതലയുള്ള ജി പൂങ്കുഴലി ബെംഗളൂരുവിൽ എത്തിയാണ് 23 കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. 21 വയസുള്ളസമയത്താണ് വിവാഹവാഗ്‌ദനം നൽകി രാഹുൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. അതിജീവിതയുടെ മൊഴി പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നു യുവതിയുടെ മൊഴിയിലുണ്ട്. സംസാരിക്കാനെന്ന് പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്.
‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. ലൈംഗികാതിക്രമത്തിന് ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകർന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാൻ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു. രാഹുലിനെ ഭയമാണ്. കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു. പ്രോസിക്യൂട്ടർ സീൽ വച്ച കവറിൽ മൊഴി സമർപ്പിച്ചു
advertisement
മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. ഹർജി അടുത്ത തവണ പരിഗണിക്കുന്ന 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണു ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്. ലൈംഗിക പീഡനക്കേസിൽ പ്രതിയായതിനു പിന്നാലെ ഒളിവിൽപോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ടെത്താൻ പുതിയ സംഘത്തെ പോലീസ് നിയോഗിച്ചിട്ടുണ്ട്. ആദ്യ സംഘത്തിൽനിന്ന് വിവരങ്ങൾ രാഹുലിനു ചോരുന്നുവെന്ന സംശയത്തിന്റെകൂടി അടിസ്ഥാനത്തിലാണിത്. ഒരാഴ്ചയിലേറെയായി തിരച്ചിൽ നടത്തിയ ആദ്യസംഘം കർണാടകയിൽനിന്നു തിരിച്ചെത്തി. പുതിയ സംഘം ഉടൻ അവിടേക്കു തിരിക്കും. കഴിഞ്ഞമാസം 27ന് ആണു രാഹുൽ ഒളിവിൽപോയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 08, 2025 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10ന്; അതുവരെ കടുത്ത നടപടികൾ പാടില്ലെന്ന് നിർദേശം


