ഇന്റർഫേസ് /വാർത്ത /Kerala / Bevco| 'ജവാൻ' റം ഉത്പാദനം കൂട്ടണമെന്ന് ബെവ്കോ; സർക്കാരിന് കത്ത് നൽകി; മദ്യനയത്തിൽ അനുമതി ലഭിച്ചേക്കും

Bevco| 'ജവാൻ' റം ഉത്പാദനം കൂട്ടണമെന്ന് ബെവ്കോ; സർക്കാരിന് കത്ത് നൽകി; മദ്യനയത്തിൽ അനുമതി ലഭിച്ചേക്കും

ജവാൻ റമ്മിന്റെ (Jawan Rum) ഉൽപ്പാദനം വർധിപ്പിക്കണമെന്നും മലബാർ ഡിസ്റ്റലറി തുറക്കണമെന്നുമുള്ള ബവ്കോയുടെ ആവശ്യങ്ങൾ അടുത്ത മദ്യനയത്തിൽ എക്സൈസ് വകുപ്പ് അംഗീകരിക്കുമെന്ന് സൂചന.

ജവാൻ റമ്മിന്റെ (Jawan Rum) ഉൽപ്പാദനം വർധിപ്പിക്കണമെന്നും മലബാർ ഡിസ്റ്റലറി തുറക്കണമെന്നുമുള്ള ബവ്കോയുടെ ആവശ്യങ്ങൾ അടുത്ത മദ്യനയത്തിൽ എക്സൈസ് വകുപ്പ് അംഗീകരിക്കുമെന്ന് സൂചന.

ജവാൻ റമ്മിന്റെ (Jawan Rum) ഉൽപ്പാദനം വർധിപ്പിക്കണമെന്നും മലബാർ ഡിസ്റ്റലറി തുറക്കണമെന്നുമുള്ള ബവ്കോയുടെ ആവശ്യങ്ങൾ അടുത്ത മദ്യനയത്തിൽ എക്സൈസ് വകുപ്പ് അംഗീകരിക്കുമെന്ന് സൂചന.

  • Share this:

തിരുവനന്തപുരം: സർക്കാർ മേഖലയിൽ മദ്യോൽപ്പാദനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്റിജസ് കോർപറേഷൻ (Bevco) നൽകിയ കത്തിൽ സർക്കാർ അനുകൂല നടപടി സ്വീകരിച്ചേക്കും. ജവാൻ റമ്മിന്റെ (Jawan Rum) ഉൽപ്പാദനം വർധിപ്പിക്കണമെന്നും മലബാർ ഡിസ്റ്റലറി തുറക്കണമെന്നുമുള്ള ബവ്കോയുടെ ആവശ്യങ്ങൾ അടുത്ത മദ്യനയത്തിൽ എക്സൈസ് വകുപ്പ് അംഗീകരിക്കുമെന്ന് സൂചന.

തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽ ലിമിറ്റഡിൽ ആണ് ജവാൻ റം ഉൽപ്പാദിപ്പിക്കുന്നത്. ഉപഭോഗം വർധിച്ചെങ്കിലും ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കമ്പനി. നിലവിൽ 4 ലൈനുകളിലായി 7500 കെയ്സ് മദ്യമാണ് ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ 23 വെയർഹൗസുകളിൽ വിതരണമുണ്ടെങ്കിലും ആവശ്യക്കാർക്കു പലയിടത്തും ജവാൻ മദ്യം ലഭിക്കുന്നില്ല.

Also Read- SBI| ഗർഭിണികൾക്ക് നിയമന വിലക്കേർപ്പെടുത്തിയ ഉത്തരവ് എസ്ബിഐ മരവിപ്പിച്ചു; നടപടി പ്രതിഷേധത്തെ തുടർന്ന്

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ആറ് ഉൽപ്പാദന ലൈനുകൾ കൂടി അനുവദിക്കണമെന്നാണ് ബെവ്കോയുടെ ആവശ്യം. 6 ലൈൻ കൂടി വന്നാൽ പ്രതിദിനം 10,000 കെയ്സ് അധികം ഉൽപ്പാദിപ്പിക്കാൻ കഴിയും. ഒരു ലൈൻ സ്ഥാപിക്കാൻ 30ലക്ഷംരൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ഒരു ലൈനിൽ 27 താൽക്കാലിക ജീവനക്കാർ എന്ന നിലയിൽ ആറു ലൈനുകളിലായി 160ൽ അധികം ജീവനക്കാർ വേണ്ടിവരും.

സർക്കാർ പലതവണ ചർച്ചകൾ നടത്തിയിട്ടും മലബാർ ഡിസ്റ്റലറീസ് തുറക്കാൻ കഴിഞ്ഞിരുന്നില്ല. കിറ്റ്കോ പഠനം നടത്തി റിപ്പോർട്ട് സമർപിച്ചതിന്റെ അടിസ്ഥാനത്തിൽ ചിറ്റൂർ ഷുഗേഴ്സിൽനിന്ന് 3 ഏക്കർ ഒഴികെയുള്ള ഭൂമി മലബാർ ഡിസ്റ്റലറീസിന് കൊടുക്കാന്‍ തീരുമാനിച്ചു. എന്നാൽ, നടപടികൾ മുന്നോട്ടു പോയില്ല. ബെവ്കോയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ മലബാർ ഡിസ്റ്റലറി എത്രയും വേഗം തുറക്കാൻ നടപടികൾ ആരംഭിക്കാനാണ് എക്സൈസ് വകുപ്പിന്റെ ആലോചന.

ജവാൻ റം ഉൾപ്പെടെയുള്ള ഇന്ത്യൻ നിര്‍മിത വിദേശ മദ്യം ഉത്പാദിപ്പിക്കുന്ന തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേർസ് ആൻഢ് കെമിക്കൽസ് ഫാക്ടറി മദ്യ ഉത്പാദനം മാസങ്ങൾക്ക് മുൻപ് നിര്‍ത്തി വെച്ചിരുന്നു. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പിൽ പ്രതികളായതിനെ തുടർന്നാണ് നടപടി. റം ഉത്പാദനത്തിനായി കമ്പനിയുടെ ഫാക്ടറിയിൽ കൊണ്ടുവന്ന 20,000 ലിറ്റര്‍ മറിച്ചു വിറ്റെന്നാണ് കണ്ടെത്തൽ. ഇതാണ് ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിലെ ഉത്പാദനം താൽക്കാലികമായി നിര്‍ത്തി വക്കാൻ കാരണം.

വില കുറവുള്ളതിനാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മദ്യ ബ്രാൻഡ് ആണ് ജവാൻ. ലിറ്ററിന് 600 രൂപയാണ് വില.

First published:

Tags: Bevco, Jawan rum, Jawan Rum Kerala, Travancore Sugar and Chemical limited