Onam 2024: ഓണത്തിന് ഇത്തവണയും കോളടിച്ചത് ബെവ്കോ ജീവനക്കാർക്ക്; ബോണസ് 95,000 രൂപ

Last Updated:

ഔട്ട്‌ലെറ്റിലും ഓഫീസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഈ ഓണവും അടിപൊളിയാകും. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്ക് ബോണസായി ലഭിക്കുക. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. കഴിഞ്ഞ തവണയിത് 90,000 രൂപയായിരുന്നു.
എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്. മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000 കോടിയിലേറെ രൂപയാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഔട്ട്‌ലെറ്റിലും ഓഫീസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണ് ബോണസ്.
ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് 67 കോടിയുടെ ധനസഹായം
ഓണക്കാലത്ത് തൊഴിലാളികൾക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി തൊഴിൽമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ബോണസ്, ഓണക്കിറ്റ്, എക്സ് ഗ്രേഷ്യാ, ഇൻകം സപ്പോർട്ട് സ്കീം പ്രകാരമാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇൻകം സപ്പോർട്ട് സ്കീം പ്രകാരം 45 കോടി രൂപ അനുവദിച്ചു. കയർ, കൈത്തറി, ഖാദി, ബീഡി ആന്റ് സിഗാർ, മത്സ്യം, ഈറ്റ - പനമ്പ് തുടങ്ങിയ മേഖലകളിലെ 4,47,451 തൊഴിലാളികൾക്കാണ് ഓണക്കാലത്ത് ആനുകൂല്യങ്ങൾ ലഭിക്കുക.
advertisement
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ സ്ഥാപനങ്ങൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് 2,14,64,000 രൂപ എക്സ്ഗ്രേഷ്യാ ധനസഹായം അനുവദിച്ചു. 10,732 തൊഴിലാളികൾക്ക് ഈ ഓണക്കാലത്ത് 2000 രൂപ വീതം എക്സ് ഗ്രേഷ്യാ ധനസഹായം ലഭിക്കും. ഒരു വർഷമോ അതിലധികമോ ആയി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 3,20,73,450 രൂപ എക്സ് ഗ്രേഷ്യാ ധനസഹായമായി അനുവദിച്ചു.
കശുവണ്ടി തൊഴിലാളികൾക്ക് ധനസഹായം
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന 398 കശുവണ്ടി ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്ക് 2250 രൂപ നിരക്കിൽ ഓണക്കാലത്ത് ധനസഹായം ലഭ്യമാകും. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന് അവശതാ പെൻഷൻ വിതരണത്തിനായി 2 കോടി രൂപ അനുവദിച്ചു.
advertisement
സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ റേഷൻ കാർഡ് ഉടമകളായ 1,833 കുടുംബങ്ങൾക്ക് ഈ ഓണക്കാലത്ത് 20 കിലോഗ്രാം അരി, 1 കിലോഗ്രാം പഞ്ചസാര, 1 കിലോഗ്രാം വെളിച്ചെണ്ണ എന്നിവ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് 19,23,953/- രൂപ അനുവദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Onam 2024: ഓണത്തിന് ഇത്തവണയും കോളടിച്ചത് ബെവ്കോ ജീവനക്കാർക്ക്; ബോണസ് 95,000 രൂപ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement