കൊച്ചിയിൽ വൻ ജ്വല്ലറി കവർച്ച; ലോക്കർ തകർത്ത് ഒന്നര കോടി രൂപയിലധികം വിലവരുന്ന ആഭരണങ്ങൾ കവർന്നു

Last Updated:

ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള പ്രദേശമായതിനാൽ ഇവരെ  കേന്ദ്രീകരിചും അന്വേഷണം നടത്തും.

കൊച്ചി: ഏലൂർ എഫ് എ സി റ്റി ജംഗ്ഷനിലുള്ള ഐശ്വര്യ ജ്വല്ലറിയിൽ വൻ കവർച്ച നടന്നു. ശനിയാഴ്ച രാത്രി അടച്ച  ജ്വല്ലറി ഇന്ന് രാവിലെ തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
സമീപമുള്ള സലൂണിന്റെ പുറകിലെ ഭിത്തി തുരന്നാണ് മോഷണ സംഘം ജ്വല്ലറിയിൽ കയറിയത്. ഗ്ലാസ് കട്ടർ ഉപയോഗിച്ച് ജ്വല്ലറിയുടെ ലോക്കർ പൊളിച്ചു മാറ്റി. ജ്വല്ലറിയിലെ  വൈദ്യുതി കണക്ഷനും കവർച്ച സംഘം വിച്ഛേദിച്ചു. 362 പവൻ സ്വർണത്തിന് പുറമേ 25 കിലോ വെള്ളിയും ഡയമണ്ട് മൂക്കുത്തികളും നഷ്ടമായി.
ഒന്നര കോടി രൂപയിലധികം വില വരുന്ന സ്വർണം നഷ്ടമായെന്നാണ് പ്രാഥമിക വിവരം. ജ്വല്ലറി ഉടമയായ വിജയകുമാരന്റേത് തന്നെ ആണ് സമീപമുള്ള സലൂണും. ഇന്നലെ രാത്രി ഏഴു മണി വരെ സലൂൺ  പ്രവർത്തിച്ചിരുന്നു.
advertisement
You may also like:'ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ല; ഇതു പറയാൻ വേദിയുമില്ല;' നേതൃത്വത്തിനെതിരെ വീണ്ടും കപിൽ സിബൽ [NEWS]കോട്ടയത്ത് സൗഹൃദമത്സരത്തിന് സിപിഐ; പാലായടക്കം നാലിടങ്ങളില്‍ ജോസ് പക്ഷത്തിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും [NEWS] പൂന്തുറ സിറാജിനെ ചൊല്ലി സിപിഎം- ഐഎൻഎൽ തർക്കം; സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന് സിപിഎം [NEWS]
ഇതിനു ശേഷം രാത്രിയിലോ പുലർച്ചയോ ആകും  കവർച്ച നടന്നിട്ട് ഉണ്ടാവുക എന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
advertisement
ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള പ്രദേശമായതിനാൽ ഇവരെ  കേന്ദ്രീകരിചും അന്വേഷണം നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ വൻ ജ്വല്ലറി കവർച്ച; ലോക്കർ തകർത്ത് ഒന്നര കോടി രൂപയിലധികം വിലവരുന്ന ആഭരണങ്ങൾ കവർന്നു
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement