പൂന്തുറ സിറാജിനെ ചൊല്ലി സിപിഎം- ഐഎൻഎൽ തർക്കം; സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന് സിപിഎം
- Published by:Naseeba TC
- news18-malayalam
Last Updated:
സിറാജിനെ സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്ന് സിപിഎം. സിറാജിനെ അംഗീകരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ഐഎൻഎൽ
തിരുവനന്തപുരം: നഗരസഭയിൽ ഐഎൻഎല്ലിനു നൽകിയ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം. സിറ്റിംഗ് സീറ്റായ മാണിക്യ വിളാകത്ത് മുൻ പിഡിപി നേതാവ് പൂന്തുറ സിറാജിനെയാണ് ഐഎൻഎൽ സ്ഥാനാർഥിയായി തീരുമാനിച്ചത്. സിറാജിനെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന സിപിഎം ജില്ലാ നേതൃത്വത്തിൻറെ നിലപാടാണ് തർക്ക കാരണം.
പിഡിപി സംസ്ഥാന വൈസ് ചെയർമാൻ ആയിരുന്ന പൂന്തുറ സിറാജ് കഴിഞ്ഞ ദിവസമാണ് ഐഎൻഎല്ലിലേക്ക് വന്നത്. മാണിക്യ വിളാകം സീറ്റിൽ സിറാജ് മത്സരിക്കുമെന്ന് ഐഎൻഎൽ ജില്ലാ നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സിപിഎം ഇതിനോട് യോജിക്കുന്നില്ല. പിഡിപിയെ പോലെ വർഗീയ സ്വഭാവമുള്ള കക്ഷിയുടെ നേതാവായിരുന്നയാളെ മുന്നണിയിലേക്ക് വന്നയുടൻ സ്ഥാനാർഥി ആക്കുന്നത് ശരിയല്ലെന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തൽ.
You may also like:അശോകന് ക്ഷീണമില്ല'; 'ഇടം വലം' നോക്കാതെ ചുമരെഴുത്ത് തുടങ്ങിയിട്ട് 45 വർഷം
അത് നഗരസഭയിലെ മറ്റു സീറ്റുകളിലും മുന്നണിയുടെ സാധ്യതകളെ ബാധിക്കുമെന്നും നേതാക്കൾ പറയുന്നു. സിറാജിനെ മത്സരിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനാണ് ഐഎൻഎല്ലിന്റെ ആലോചന. നാളെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.
advertisement
മുന്നണിയിൽ സീറ്റ് ലഭിക്കാത്ത ജനാധിപത്യ കേരള കോൺഗ്രസ് അടക്കമുള്ള കക്ഷികളുമായും ഐഎൻഎൽ ചർച്ച നടത്തുന്നുണ്ട്. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല എന്നാണ് പൂന്തുറ സിറാജിൻറെ പ്രതികരണം. സീറ്റ് മോഹിച്ചല്ല ഐഎൻഎല്ലിലേക്ക് വന്നതെന്നും സിറാജ് പറയുന്നു. ഐഎൻഎൽ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ മാണിക്യ വിളാകത്ത് സിപിഎം പകരം സ്ഥാനാർഥിയെ രംഗത്തിറക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 16, 2020 12:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂന്തുറ സിറാജിനെ ചൊല്ലി സിപിഎം- ഐഎൻഎൽ തർക്കം; സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന് സിപിഎം