മെഡിക്കൽ കോളേജിൽ DYFI യുടെ പൊതിച്ചോറ് വിതരണം ചെയ്തിരുന്ന ബിനേഷ് ഇനി ഡോക്ടർ

Last Updated:

എം.ബി.ബി.എസിന് മികച്ച വിജയം. റിസൾട്ട് അറിഞ്ഞതും പൊതിച്ചോറ് വിതരണത്തിനിടെ

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ പൊതിച്ചോറ് വിതരണം ചെയ്തിരുന്ന യുവാവ് ഇനി സ്റ്റെതസ്കോപ്പുമായി രോഗികളെ പരിശോധിക്കും. DYFI പ്രവർത്തകൻ ബിനേഷാണ് എംബിബിഎസിന് മികച്ച വിജയം നേടിയത്. തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ പൊതിച്ചോർ  വിതരണത്തിനിടെയാണ് സന്തോഷവാർത്ത തേടിയെത്തിയത്.
രണ്ട് ദിവസം മുൻപാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് വാമനപുരം കളമച്ചൽ DYFI കമ്മിറ്റിയ്ക്ക് വേണ് പൊതിച്ചോറ് വിതരണം ചെയ്യമ്പോഴായിരുന്നു എം.ബി.ബി.എസ്. റിസൾട്ട് വന്നത്. വിതരണം പൂർത്തിയായപ്പോൾ ബിനേഷിന്റെ ഫോണിൽ സന്തോഷ വാർത്ത എത്തി. ഫൈനൽ പരീക്ഷയും മികച്ച നിലയിൽ വിജയിച്ച ബിനേഷ് ഇനി മുതൽ ഡോക്ടർ ആണ്.
രോഗികൾക്ക് സഹായത്തിനൊപ്പം, ചികിത്സ നൽകാനും ബിനേഷ് മുന്നിൽ ഉണ്ടാകുമെന്നും, പൊതിച്ചോർ വിതരണം തുടരുമെന്നും ബിനേഷ് പറഞ്ഞു. വാമനപുരം കളമച്ചൽ ശാസ്ത്രമംഗലത്ത് സുധീന്ദ്രൻ, ഗീത ദമ്പതികളുടെ മകനാണ് ബിനേഷ്. വട്ടപ്പാറ എസ്.എ.ടി. അക്കാദമി ഓഫ് മെഡിക്കൽ കോളേജിൽ സയൻസിലായിരുന്നു പഠനം.
advertisement
കോവിഡ് കാലത്താണ് സംഘടനയൊപ്പം ചേർന്ന് പൊതിച്ചോർ വിതരണത്തിൽ സജീവമായത്. ആ കാലത്ത് മുന്നണിപ്പോരാളിയായി സേവന രംഗത്തുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബിനേഷിനെ മെഡിക്കൽ കൊളേജിൽ എത്തിച്ച് DYFI ആദരിച്ചു. ബിനേഷിനെ പോലുള്ള യുവാക്കൾ സംഘടനയുടെ അഭിമാനമാണെന്ന് ജില്ലാ സെക്രട്ടറി ഷിജു ഖാൻ പറഞ്ഞു.
മെഡിക്കൽ പഠനത്തിൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ബിനേഷ് യൂണിയൻ കൗൺസിലറുമായിരുന്നു.
Summary: Binesh was delivering food packets to patients at the Thiruvananthapuram Medical College. The good news is that he can now treat patients because he is a licenced doctor. He oversaw food distributing operations during the Covid era and has been involved in the college's co-curricular pursuits on a regular basis. He was clear, nevertheless, that he could carry out his purpose of distributing food packages to the hungry. Binesh was accorded a grand reception for his achievement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മെഡിക്കൽ കോളേജിൽ DYFI യുടെ പൊതിച്ചോറ് വിതരണം ചെയ്തിരുന്ന ബിനേഷ് ഇനി ഡോക്ടർ
Next Article
advertisement
ആശുപത്രിയിൽ സ്‌കാനിംഗിനിടെ അഴിച്ചുവെച്ച രോഗിയുടെ 5 പവന്റെ മാല തിരിച്ചു വന്നപ്പോൾ കാണാനില്ല
ആശുപത്രിയിൽ സ്‌കാനിംഗിനിടെ അഴിച്ചുവെച്ച രോഗിയുടെ 5 പവന്റെ മാല തിരിച്ചു വന്നപ്പോൾ കാണാനില്ല
  • കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സ്‌കാനിംഗിനിടെ രോഗിയുടെ 5 പവന്റെ മാല നഷ്ടപ്പെട്ടതായി പരാതി.

  • വടകര പൊലീസ് കേസെടുത്ത് ജീവനക്കാരിൽ നിന്നും രോഗികളിൽ നിന്നും മൊഴിയെടുത്തു, അന്വേഷണം പുരോഗമിക്കുന്നു.

  • മാല കിട്ടിയില്ലെങ്കിൽ ആശുപത്രി വിടില്ലെന്ന സമീറയെ പൊലീസ് അനുനയിപ്പിച്ച് വീട്ടിലേക്ക് അയച്ചു.

View All
advertisement