ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ആസ്ഥാനത്തെത്തി ജി. സുകുമാരൻ നായരെ സന്ദർശിച്ചു

Last Updated:

രാഷ്ട്രീയം ചർച്ച ചെയ്യാനല്ല, അനുഗ്രഹം തേടി എത്തിയതാണെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട്‌ പറഞ്ഞു

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. ചങ്ങനാശേരി പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നേരിട്ടെത്തുകയായിരുന്നു. രാഷ്ട്രീയം ചർച്ച ചെയ്യാനല്ല, അനുഗ്രഹം തേടി എത്തിയതാണെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട്‌ പറഞ്ഞു. ഷോൺ ജോർജും മറ്റു ബിജെപി നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖർ തലസ്ഥാനത്ത് എത്തിയത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ദർശനം നടത്തിയശേഷം പ്രചാരണ പരിപാടികൾക്ക് തുടക്കമിടുകയും ചെയ്തു. തലസ്ഥാനത്തെത്തിയ അദ്ദേഹത്തിന് വൻ വരവേൽപ്പാണ് വിമാനത്താവളത്തിൽ പ്രവർത്തകർ നൽകിയത്. നഗരത്തിൽ റോഡ് ഷോയും നടന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും ജില്ലാ പ്രസിഡന്റ് വി വി രാജേഷും ഉൾപ്പെടെ നേതാക്കൾ സ്വീകരിച്ചു. നൂറുകണക്കിനു പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ആസ്ഥാനത്തെത്തി ജി. സുകുമാരൻ നായരെ സന്ദർശിച്ചു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement