EXCLUSIVE- ശബരിമല വിഷയം പ്രചരണമാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ടിക്കാറാം മീണ; ബിജെപി പരാതി നൽകി

Last Updated:

'അമ്പലത്തിന്റെയും പള്ളിയുടെയും ദൈവത്തിന്റെയും പേരിൽ വോട്ടു തേടാൻ ആരെയും അനുവദിക്കില്ല'

തിരുവനന്തപുരം: ശബരിമല പ്രചരണ വിഷയമാക്കുന്നത് സംബന്ധിച്ച വിവാദങ്ങൾക്ക് ഉറച്ച മറുപടി നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ശബരിമല പ്രചരണ വിഷയമാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. അമ്പലത്തിന്റെയും പള്ളിയുടെയും ദൈവത്തിന്റെയും പേരിൽ വോട്ടു തേടാൻ ആരെയും അനുവദിക്കില്ല. മതത്തിന്റെ പേരിൽ വോട്ടു തേടേണ്ടി വരുന്നത് രാഷ്ട്രീയ പാർട്ടികളുടെ പാപ്പരത്തമാണെന്നും അദ്ദേഹം ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആരോപണങ്ങളെ ഭയമില്ലെന്നും നിർവഹിക്കുന്നത് സ്വന്തം കടമയാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ചട്ട ലംഘനമുണ്ടായാൽ കർശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ടിക്കാറാം മീണയ്ക്കെതിരെ ബിജെപി പരാതി നൽകി
സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ പരാതിയുമായി ബിജെപി. ടിക്കാറാം മീണയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനാണ് പരാതി നല്കിയത്. പാർട്ടി മുൻ സംസ്ഥാന സമിതി അംഗം പി.കൃഷ്ണദാസാണ് പരാതിക്കാരൻ. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം അധികാര പരിധിക്ക് പുറത്തുള്ള ഇടപെടലാണെന്ന് പരാതിയിൽ പറയുന്നു.
advertisement
തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിനെ സ്വാഗതം ചെയ്തു തരൂർ
അതേസമയം ശബരിമല വിഷയത്തിൽ യുഡിഎഫ് നേതൃത്വത്തിന്‍റെയും ബിജെപിയുടെയും നിലപാട് തള്ളി ശശി തരൂർ. ശബരിമല രാഷ്ട്രീയ വിഷയമാക്കരുതെന്ന് ശശി തരൂർ പറഞ്ഞു. ശബരിമല രാഷ്ട്രീയവിഷയമാക്കരുതെന്ന നിലപാട് സ്വാഗതം ചെയ്യുന്നു. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷറുടെ നിലപാടിൽ സന്തോഷമുണ്ടെന്ന് തരൂർ പറഞ്ഞു. ശബരിമല വിഷയം തെരുവിലേക്ക് വലിച്ചിഴച്ചത് ബി.ജെ.പിയാണ്. ശബരിമല രാഷ്ട്രീയ വിഷയമല്ല, വിശ്വാസ പ്രശ്നമാണെന്നും തരൂർ പറഞ്ഞു. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെതിരെ കോൺഗ്രസ് നേതാവ് കെ.സുധാകരനും ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും ജനപക്ഷം നേതാവ് പി.സി ജോർജും വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിലേക്ക് മടങ്ങിയെത്തിയ കുമ്മനം രാജശേഖരനും ഇക്കാര്യം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെതിരെ പരാതി നൽകുമെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്.
advertisement
വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിൽ വോട്ടു പിടിക്കുന്നത് ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചരണായുധം ആക്കരുത്. ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. നാളെ രാഷ്ട്രീയ പാർട്ടികളുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
EXCLUSIVE- ശബരിമല വിഷയം പ്രചരണമാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ടിക്കാറാം മീണ; ബിജെപി പരാതി നൽകി
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement