പ്രചരണ രംഗത്ത് നിന്ന് വിട്ട് നിന്ന ശോഭാ സുരേന്ദ്രനെതിരെ നടപടി വേണ്ടെന്ന് ബി.ജെ.പി. കോര്‍ കമ്മിറ്റി
- Published by:user_57
- news18-malayalam
Last Updated:
നടപടി വേണമെന്ന സുരേന്ദ്രന്‍ പക്ഷത്തിന്റെ നിലപാടിനെ എതിര്‍ത്ത് കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്ന് വിട്ട് നിന്ന ശോഭാ സുരേന്ദ്രനെതിരെ നടപടി വേണ്ടെന്ന് ബി.ജെ.പി. കോര്‍ കമ്മിറ്റി. നടപടി വേണമെന്ന സുരേന്ദ്രന്‍ പക്ഷത്തിന്റെ നിലപാടിനെ എതിര്‍ത്ത് കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും മുന്നോട്ടുവന്നു.
എല്ലാവരും ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നത്. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കുന്നത് ഗുണം ചെയ്യില്ലെന്ന് പി.കെ കൃഷ്ണദാസ് അടക്കമുള്ളവര്‍ വ്യക്തമാക്കി.
തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്ത ബി.ജെ.പി. പ്രഭാരി സി.പി. രാധാകൃഷ്ണന്‍ ശോഭ സുരേന്ദ്രന് തെരഞ്ഞെടുപ്പില്‍ നല്‍കിയ ചുമതലകളെക്കുറിച്ച് ആരാഞ്ഞു. പരസ്യ പ്രതികരണം നടത്തിയ പി.എം. വേലായുധനെതിരെ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എല്ലാവരും ഒരുമിച്ച് പോകേണ്ട ആവശ്യകതയെക്കുറിച്ച് സി.പി. രാധാകൃഷ്ണന്‍ വിശദീകരിച്ചതോടെ സുരേന്ദന്‍ പക്ഷവും നടപടി ആവശ്യത്തില്‍ നിന്ന് പിന്‍മാറി.
advertisement
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കല്‍ ആരംഭിച്ചതായും രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മികച്ച മുന്നേറ്റം കാഴ്ചവെച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഒ. രാജഗോപാല്‍, എ.എന്‍. രാധാകൃഷ്ന്‍, വി. മുരളീധരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2020 6:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രചരണ രംഗത്ത് നിന്ന് വിട്ട് നിന്ന ശോഭാ സുരേന്ദ്രനെതിരെ നടപടി വേണ്ടെന്ന് ബി.ജെ.പി. കോര്‍ കമ്മിറ്റി