വികസിത കേരളം ലക്ഷ്യമിട്ട് ബിജെപി ജനങ്ങളിലേക്ക്; സംസ്ഥാന വ്യാപകമായി ജനസമ്പർക്ക പരിപാടിക്ക് തുടക്കം

Last Updated:

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടിയുടെ വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും രാജീവ്‌ ചന്ദ്രശേഖർ

സംസ്ഥാനവ്യാപക ജനസമ്പർക്ക പരിപാടിക്ക് തുടക്കമിട്ട് ബിജെപി
സംസ്ഥാനവ്യാപക ജനസമ്പർക്ക പരിപാടിക്ക് തുടക്കമിട്ട് ബിജെപി
തിരുവനന്തപുരം : പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മവാർഷിക ദിനത്തിൽ 'വികസിത കേരളം' ലക്ഷ്യം മുൻനിർത്തിയുള്ള സംസ്ഥാനവ്യാപക ജനസമ്പർക്ക പരിപാടിക്ക് ബിജെപി തുടക്കം കുറിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടിയുടെ വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും രാജീവ്‌ ചന്ദ്രശേഖർ. തിരുവനന്തപുരത്ത് രാജാജി നഗറിൽ ബിജെപി അധ്യക്ഷൻ ഗൃഹസമ്പർക്ക പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിലെ ജനം മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം കൊണ്ടുവരാൻ വികസിത കേരളം ഇവിടെ സൃഷ്ടിക്കണം. ഇത് പാർട്ടിയുടെയും ഓരോ പ്രവർത്തകന്റെയും ദൗത്യമാണ്. ബിജെപി പ്രവർത്തകർ എല്ലാ വീടുകളിലും കയറിയിറങ്ങി, പാർട്ടിയുടെ വികസന കാഴ്ചപ്പാട് വിശദീകരിക്കും. ബിജെപി ഉയർത്തിപ്പിടിക്കുന്ന 'പൊളിറ്റിക്സ് ഓഫ് പെർഫോമൻസ്' എന്ന നയത്തിലൂന്നി, കേരളത്തിന്റെ സമഗ്രവികസനത്തിനായുള്ള പദ്ധതികൾ ജനങ്ങളുമായി ചർച്ച ചെയ്യും.
കഴിഞ്ഞ 75 വർഷത്തെ കോൺഗ്രസിൻ്റെയും ഇടതുമുന്നണിയുടെയും ഭരണത്തിൽ സംസ്ഥാനത്തിനുണ്ടാക്കിയ വികസനമുരടിപ്പും ഭരണപരാജയങ്ങളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. കഴിഞ്ഞ 10 വർഷത്തെ പിണറായി സർക്കാരിന്റെ പരാജയങ്ങൾ എടുത്തു പറയും. കേരളത്തിന്റെ ശോഭനമായ ഭാവിക്കായി ബിജെപി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും വികസന പദ്ധതികളും ജനങ്ങളോട് നേരിട്ട് വിശദീകരിക്കുകയും ചെയ്യും.
advertisement
വികസിത കേരളം സൃഷ്ടിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സമ്പർക്ക യജ്‌ഞത്തിനാണ് തുടക്കമായത്. മുതിർന്ന നേതാക്കൾ നഗരങ്ങളിൽ സമ്പർക്ക യജ്ഞത്തിന് നേതൃത്വം നൽകി.
അതേസമയം, രാജീവ് ചന്ദ്രശേഖർ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ സംസ്ഥാന കമ്മിറ്റി യോഗം ഈ വരുന്ന സെപ്റ്റംബർ 27ന് കൊല്ലത്ത് വെച്ച് നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ്. സുരേഷ് അറിയിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന സമ്മേളനം, പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ദേശീയ നേതൃത്വം നൽകുന്ന പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
advertisement
Summary: BJP state president Rajeev Chandrasekhar said that the BJP has launched a state-wide public outreach programme with the goal of 'Developed Kerala' on the birth anniversary of Pandit Deendayal Upadhyaya. Ahead of the local body elections, the party aims to take the message of development to every household, Rajeev Chandrasekhar said
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വികസിത കേരളം ലക്ഷ്യമിട്ട് ബിജെപി ജനങ്ങളിലേക്ക്; സംസ്ഥാന വ്യാപകമായി ജനസമ്പർക്ക പരിപാടിക്ക് തുടക്കം
Next Article
advertisement
പ്രണയനൈരാശ്യം; ജീവനൊടുക്കാൻ പാലത്തിന് മുകളിൽ കയറിയ 23 കാരനെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈയടി
പ്രണയനൈരാശ്യം; ജീവനൊടുക്കാൻ പാലത്തിന് മുകളിൽ കയറിയ 23 കാരനെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈ
  • ആറ്റിങ്ങൽ പാലത്തിൽ കയറി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 23കാരനെ പൊലീസ് അനുനയിപ്പിച്ച് രക്ഷപ്പെടുത്തി.

  • പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.

  • പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ സമൂഹമാധ്യമങ്ങളിൽ പ്രശംസിക്കപ്പെട്ടു.

View All
advertisement