'ബിജെപിക്കെതിരെ കള്ളവാർത്ത കൊടുത്തവരെയും പ്രചരിപ്പിച്ചവരെയും ശരിയായ നിലയിൽ കൈകാര്യം ചെയ്യും': കെ. സുരേന്ദ്രൻ

Last Updated:

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ നൂറ് കണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ഒരു ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെവിടുകയുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

News18
News18
പത്തനംതിട്ട: ബിജെപിക്കെതിരെ കള്ളവാർത്ത കൊടുത്തവരെയും പ്രചരിപ്പിച്ചവരെയും ശരിയായ നിലയിൽ കൈകാര്യം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാധ്യമങ്ങളിൽ നിരന്തരം ബിജെപിക്കെതിരെ കള്ളവാർത്തകളാണ്. ഉപതിരഞ്ഞെടുപ്പിന് ശേഷം പൊതുസമൂഹത്തിൽ ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നെന്നും സുരേന്ദ്രൻ പറഞ്ഞു
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ നൂറ് കണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ഒരു ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെവിടുകയുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
'നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ആണെന്ന് സിപിഎം വാദം നാടകം'
നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന സിപിഎം വാദം നാടകമാണെന്ന് കെ സുരേന്ദ്രൻ. പ്രത്യേക അന്വേഷണസംഘം പി പി ദിവ്യയെയും കളക്ടറെയെയും സംരക്ഷിച്ചു. നീതിപീഠം കണ്ണുതുറക്കുമെന്നാണ് പ്രതീക്ഷ. സിപിഎം ആദ്യഘട്ടം മുതൽ കൊലയാളികൾക്ക് ഒപ്പമായിരുന്നു. സിബിഐ അന്വേഷണത്തിന് അനുകൂലമായി ഹൈക്കോടതി എത്തുമെന്നാണ് പ്രതീക്ഷ. ഇത്രകാലവും സിപിഎമ്മും സർക്കാരും നവീന്റെ കുടുംബത്തെ വഞ്ചിക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ പറ‍ഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിജെപിക്കെതിരെ കള്ളവാർത്ത കൊടുത്തവരെയും പ്രചരിപ്പിച്ചവരെയും ശരിയായ നിലയിൽ കൈകാര്യം ചെയ്യും': കെ. സുരേന്ദ്രൻ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement