'വന്ദേഭാരത് പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടം; ഇടതുവലതുമുന്നണികളുടെ കാര്യം കഷ്ടം'; കെ സുരേന്ദ്രന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നിരുത്തരവാദപരമായ പ്രവൃത്തിയും ഇടുങ്ങിയ ചിന്താഗതിയുമാണ് നമ്മുടെ നാട്ടിലെ മോദിവിരുദ്ധരെ ഈ ഗതിയില്‍ കൊണ്ടെത്തിച്ചതെന്നും സുരേന്ദ്രന്‍.
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഷുക്കൈനീട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ പരഹസിക്കുകയും ചെയ്തു. എവിടെ വന്ദേഭാരത് എന്ന് കളിയാക്കിയവര്‍ ഇപ്പോള്‍ എന്നെ അറിയിച്ചില്ല, തെരഞ്ഞടുപ്പ് മുന്നില്‍ക്കണ്ടാണ് എന്നൊക്കെ പറയുന്നത് ബാലിശമാണെന്ന് സുരേന്ദ്രന്‍ കുറിച്ചു.
നിരുത്തരവാദപരമായ പ്രവൃത്തിയും ഇടുങ്ങിയ ചിന്താഗതിയുമാണ് നമ്മുടെ നാട്ടിലെ മോദിവിരുദ്ധരെ ഈ ഗതിയില്‍ കൊണ്ടെത്തിച്ചതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകള്‍ തിരുവനന്തപുരത്തെത്തി.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലയാളികൾക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജിയുടെ വിഷുക്കൈനീട്ടം. “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം”. കേരളത്തിലെ ഇടതുവലതുമുന്നണികളുടെ കാര്യം കഷ്ടം തന്നെ. ഇത്രയും കാലം എവിടെ വന്ദേഭാരത് എന്ന് കളിയാക്കിയവർ ഇപ്പോൾ എന്നെ അറിയിച്ചില്ല, തെരഞ്ഞടുപ്പ് മുന്നിൽക്കണ്ടാണ് എന്നൊക്കെ പറയുന്നത് ബാലിശമെന്നല്ലാതെ എന്തു പറയാൻ. നിരുത്തരവാദപരമായ പ്രവൃത്തിയും ഇടുങ്ങിയ ചിന്താഗതിയുമാണ് നമ്മുടെ നാട്ടിലെ മോദിവിരുദ്ധരെ ഈ ഗതിയിൽ കൊണ്ടെത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 14, 2023 8:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വന്ദേഭാരത് പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടം; ഇടതുവലതുമുന്നണികളുടെ കാര്യം കഷ്ടം'; കെ സുരേന്ദ്രന്‍