ഇന്റർഫേസ് /വാർത്ത /Kerala / സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനുള്ള ബന്ധം അന്വേഷിക്കണം: ബി.ജെ.പി

സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനുള്ള ബന്ധം അന്വേഷിക്കണം: ബി.ജെ.പി

News18

News18

ബിനീഷ് കോടിയേരിക്ക് സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി ബന്ധമുണ്ട്. കോടിയേരി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി എന്നിവരുടെ ഫോൺ രേഖകൾ പരിശോധിക്കണം. കോടിയേരി ബാലകൃഷ്ണൻ വഴി സ്വപ്നയെ സംരക്ഷിക്കാൻ ശ്രമങ്ങൾ നടന്നോ എന്ന് കണ്ടെത്തണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

കൂടുതൽ വായിക്കുക ...
  • Share this:

തിരൂര്‍: സ്വര്‍ണക്കളളക്കടത്ത് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ  കുടുംബത്തിനുള്ള പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി. വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണന്‍. സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ബന്ധമുണ്ട്. തട്ടിപ്പിന്റെ പര്യായമായി കോടിയേരി ബാലകൃഷ്ണൻ മാറി. മുഹമ്മദ് അനൂപുമായി കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി ക്ക് ബന്ധമുണ്ട്. സ്വര്‍ണക്കളളക്കടത്ത് കേസില്‍ കോടിയേരി കുടുംബത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും  ബി.ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തിരൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിനീഷ് കോടിയേരിക്ക് സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി ബന്ധമുണ്ട്. കോടിയേരി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി എന്നിവരുടെ ഫോൺ രേഖകൾ പരിശോധിക്കണം. കോടിയേരി ബാലകൃഷ്ണൻ വഴി സ്വപ്നയെ സംരക്ഷിക്കാൻ ശ്രമങ്ങൾ നടന്നോ എന്ന് കണ്ടെത്തണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ചതയ ദിനം കരിദിനമായി ആചരിച്ച് സി.പി.എം ശ്രീനാരായണ ഗുരുവിനെയും ശ്രീനാരായണീയരേയും അവഹേളിച്ചെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു. ശ്രീ നാരായണ ഗുരുവിനെ അപമാനിക്കുകയെന്നത് സി.പി.എം സ്ഥിരം ശൈലിയാണ്. സി.പി.എമ്മിന് ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തിന്റെ വോട്ട് വേണം. എന്നാൽ  ആശയം വേണ്ട. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന പുസ്തകത്തില്‍ ഇ.എം.എസ് ഒരു വരിയില്‍ ശ്രീനാരായണന്‍ എന്നു വിളിച്ച് അപമാനിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.

First published:

Tags: B gopalakrishnan, Bineesh kodiyeri, Cpm, Drugs, Gold Smuggling Case, Kodiyeri balakrishnan, PK Firos, Swapna suresh