Bomb Attack | കോഴിക്കോട് കോണ്‍ഗ്രസ് ഓഫീലേക്ക് ബോംബേറ്; ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു

Last Updated:

അര്‍ദ്ധരാത്രി 12.55-ഓടെയാണ് സംഭവം. ഓഫീസിന്റെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു.

കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീന് നേരെ ബോംബേറ്. പേരാമ്പ്രയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് നേരൊണ് ആക്രമണമുണ്ടായത്. അര്‍ദ്ധരാത്രി 12.55-ഓടെയാണ് സംഭവം. ഓഫീസിന്റെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു.
വിമാനത്തിനുള്ളിലെ പ്രതിഷേധത്തിനെതിരേ ഇടതുസംഘടനകളും കെ.പി.സി.സി. ഓഫീസാക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളും തെരുവിലിറങ്ങിയതോടെ തിങ്കളാഴ്ച വൈകിട്ട് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ആക്രമസംഭവങ്ങളുണ്ടായി. കെപിസിസി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. കൊല്ലം ചവറ പന്മനയില്‍ കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. കാസര്‍കോട് നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. സംഭവ സമയം ഓഫീസില്‍ ഉണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ് അടക്കമുള്ള പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു.
advertisement
പയ്യന്നൂര്‍ ഗാന്ധി മന്ദിരം അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. മന്ദിരന്റെ മുന്‍പില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയില്‍. ഓഫിസിലെ ഫര്‍ണ്ണിച്ചറുകള്‍ ജനല്‍ ചില്ലുകള്‍ എല്ലാം തകര്‍ത്തിട്ടുണ്ട്. ആ സമയത്ത് ഓഫീസ് സെക്രട്ടറി മാത്രമാണുണ്ടായത്.
കാസര്‍ഗോഡ് പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് ഓഫീസിന് നേരെയും ആക്രമണം. കാലിക്കടവ് ടൗണിലുള്ള കോണ്‍ഗ്രസ്
advertisement
ഓഫീസിന്റെ വൈദ്യുതി വിച്ഛേദിച്ചാണ് അക്രമം നടത്തിയത്. ജനല്‍ ചില്ലുകളും കസേരകളും ഉള്‍പ്പെടെ തകര്‍ത്തു. സംഭവത്തില്‍ പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചന്തേര പോലീസില്‍ പരാതി നല്‍കി. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കാലിക്കടവില്‍ പ്രകടനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അക്രമം നടന്നത്.
തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ എല്‍.എസ് പ്രഭുമന്ദിരത്തിന് നേരേയും ആക്രമണം നടന്നു. നെയിം ബോര്‍ഡും ജനല്‍ച്ചില്ലുകളും തകര്‍ത്തു. കോഴിക്കോട് സിറ്റി എടക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പുതിയങ്ങാടി സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി പരാതി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bomb Attack | കോഴിക്കോട് കോണ്‍ഗ്രസ് ഓഫീലേക്ക് ബോംബേറ്; ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു
Next Article
advertisement
Love Horoscope December 22 | ഭാവി ആസൂത്രണം ചെയ്യാൻ ഈ സമയം അനുകൂലമാണ് ; വ്യക്തമായി ആശയവിനിമയം നടത്തുക: ഇന്നത്തെ പ്രണയഫലം അറിയാം
ഭാവി ആസൂത്രണം ചെയ്യാൻ ഈ സമയം അനുകൂലമാണ് ; വ്യക്തമായി ആശയവിനിമയം നടത്തുക: ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയത്തിൽ സന്തോഷവും പുതിയ തുടക്കത്തിനും സാധ്യതയുണ്ട്

  • കുംഭം രാശികൾക്ക് തെറ്റിദ്ധാരണകൾ നേരിടേണ്ടി വരാം

  • കന്നി രാശിക്കാർക്ക് ഭാവി ആസൂത്രണം ചെയ്യാൻ ഈ സമയം അനുകൂലമാണ്

View All
advertisement