കണ്ണൂരിൽ വീടിനുള്ളിൽ സ്ഫോടനം; വീട് പൂർ‌ണമായും തകർന്നു: മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

Last Updated:

മരിച്ചയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു

News18
News18
കണ്ണൂർ: കണ്ണൂർ കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പടക്കനിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകരുകയും, സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മരിച്ചയാളുടെ ശരീരഭാഗങ്ങൾ ചിതറിയ നിലയിലാണ് കണ്ടെത്തിയത്. ഇയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു.
ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. അനൂപ് എന്നയാളാണ് ഈ വീട് വാടകയ്ക്കെടുത്തിരുന്നത്. ഇയാൾക്ക് പടക്കക്കച്ചവടമുണ്ടെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ സാധാരണയായി രാത്രിയിലാണ് ആളുകൾ വരാറുള്ളതെന്നും, ലൈറ്റ് ഇടാറില്ലായിരുന്നെന്നും അയൽവാസികൾ മൊഴി നൽകി.
സംഭവസ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ രണ്ട് പേരാണ് ഉണ്ടായിരുന്നതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ വീടിനുള്ളിൽ സ്ഫോടനം; വീട് പൂർ‌ണമായും തകർന്നു: മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ
Next Article
advertisement
വധശ്രമക്കേസിൽ പരോളിലെത്തിയ പിതാവിനെ സാക്ഷിയാക്കി മകള്‍ വക്കീലായി
വധശ്രമക്കേസിൽ പരോളിലെത്തിയ പിതാവിനെ സാക്ഷിയാക്കി മകള്‍ വക്കീലായി
  • മകളുടെ എൻറോൾമെന്റ് ചടങ്ങിൽ പങ്കെടുക്കാൻ പിതാവിന് പരോൾ

  • മലപ്പുറം സ്വദേശി അബ്ദുൾ മുനീറിനാണു എൻറോൾമെന്റ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി

  • മകളുടെ നേട്ടം കാണാൻ ഹൈക്കോടതിയിൽ അപേക്ഷിച്ച് പരോൾ നേടി

View All
advertisement