ബ്രൂവറി; ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് പരിശോധിച്ചശേഷം മറുപടിയെന്ന് എക്‌സൈസ് മന്ത്രി
Last Updated:
കോഴിക്കോട്: ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പരിശോധിച്ച ശേഷം മറുപടിയെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രതികരിച്ചു.
മദ്യം ആവശ്യമുളളവര്‍ക്ക് ലഭ്യമാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അഴിമതി ആരോപണം തളളിക്കളയുന്നു. പ്രതിപക്ഷം ആരോപിച്ചതുകൊണ്ട് മാത്രം അഴിമതിയാകില്ല. സ്വന്തം അനുഭവത്തില്‍ നിന്നാണ് പ്രതിപക്ഷം അഴിമതി ആരോപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബ്രൂവറികള്‍ അനുവദിച്ചതില്‍ അഴിമതി ആരോപിച്ച് എക്‌സൈസ് മന്ത്രിയോട് 10 ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. ബ്രൂവറി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പെവിടെ? ഉണ്ടെങ്കില്‍ പരസ്യപ്പെടുത്താത്തെന്ത്? മദ്യനയത്തില്‍ ബ്രൂവറിയുടെ കാര്യമുണ്ടോ? അനുമതി നല്‍കിയ ജില്ലയിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ച്രെന്നിത്തല ഉന്നയിച്ചത്.
advertisement
അനുമതി നല്‍കിയതിന് പിന്നില്‍ അഴിമതി വ്യക്തമാണ്. മന്ത്രിസഭാ അനുമതിയില്ലാതെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനാകില്ല. ബ്രൂവറി അനുമതിച്ചതില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയും എക്‌സൈസ് മന്ത്രി രണ്ടാം പ്രതിയുമാണ്. ഋഷിരാജ് സിങ്ങിനെപ്പോലുളള ഉദ്യോഗസ്ഥന്‍ എങ്ങനെ ഇതിന് കൂട്ടുനിന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നായനാരും അച്യുതാനന്ദനും ചെയ്യാത്ത അഴിമതിക്കാണ് പിണറായി വിജയന്‍ കൂട്ടു നിന്നിരിക്കുന്നത്. ഘടക കക്ഷികളെപ്പോലും അറിയിക്കാതെയും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയും നടത്തിയ ബ്രൂവറി ഇടപാടില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2018 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രൂവറി; ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് പരിശോധിച്ചശേഷം മറുപടിയെന്ന് എക്‌സൈസ് മന്ത്രി


